SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 PM IST

കയർ തൊഴിലാളി ഫെഡറേഷന്റെ ത്രിദിന സത്യാഗ്രഹം 13 മുതൽ

s


ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ 13 മുതൽ 15 വരെ സെക്രട്ടേറിയറ്റ് നടയിൽ ത്രിദിന സത്യാഗ്രഹവും 16ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തുമെന്ന് ഫെ!ഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിക്കും. 14ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിക്കും. 15ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി രാജമ്മ അദ്ധ്യക്ഷത വഹിക്കും. 16ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് അബ്ബാസ് അദ്ധ്യക്ഷത വഹിക്കും. കയർ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, കയർ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, കയർ തൊഴിലാളികളുടെ കൂലി 700 രൂപയായി വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം. വാർത്താസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്, ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ്, സെക്രട്ടറി ഡി.പി.മധു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.