ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ തങ്ങളുട രണ്ടാം മത്സരത്തിൽ കേരളം ഇന്ന് കർണാടകയെ നേരിടും. രാവിലെ 9 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഗോവയെ 3-2ന് കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ഇന്നലെ നടന്ന മത്സരങ്ങളിൽ മണിപ്പൂർ 4-1ന് റെയിൽവേസിനെയും സർവീസസ് 2-0ത്തിന് മേഘാലയേയും കീഴടക്കി. ഡൽഹിയും വെസ്റ്റ് ബംഗാളും 2-2ന് സമനിലയിൽ പിരിഞ്ഞു.
ലൈവ്: ഫാൻ കോഡിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |