ബംഗളൂരു : ഐ.എസ്.എല്ലിൽ ഇന്നലെ ബംഗളൂരുവിനോട് ഏകപക്ഷീയമായ ഒരുഗോളിന്റെ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും തുലാസിൽ. 32-ാം മിനിട്ടിൽ റോയ് കൃഷ്ണ നേടിയ ഗോളിൽ വിജയമുറപ്പിച്ച ബംഗളൂരു പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഇന്നലെ സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ പ്ലേ ഓഫിൽ കടക്കാമായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇനി എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്.സിക്കുമെതിരായ അവസാന മത്സരങ്ങൾ നിർണായകമാണ്. 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാമത് തുടരുകയാണ്. ബംഗളുരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |