ഓൺലൈനായി ആഹാര സാധനങ്ങളും, പലവ്യഞ്ജനവുമെല്ലാം എത്തിയതോടെ ഷോപ്പിംഗിൽ പുതു വിപ്ലവമാണ് കുറിക്കപ്പെട്ടത്. എന്നാൽ നാം ഓർഡർ ചെയ്യുന്ന സാധനങ്ങൾ എവിടെ നിന്ന്, എങ്ങനെ പാക്ക് ചെയ്യുന്നു എന്നൊന്നും ഈ പുതിയ രീതിയിൽ നേരിട്ട് കാണാനാവില്ലെന്നത് ഒരു പോരായ്മയാണ്. ഈ പോരായ്മയുടെ തെളിവാണ് നിതിൻ അറോറ എന്ന ഉപഭോക്താവ് പങ്കുവയ്ക്കുന്ന ഈ വീഡിയോയിലുള്ളത്. ഓൺലൈനിലൂടെ വാങ്ങിയ ബ്രഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലിയെ കൂടി ലഭിച്ച വീഡിയോയാണ് യുവാവ് പങ്കുവച്ചത്.
Most unpleasant experience with @letsblinkit , where alive rat was delivered inside the bread packet ordered on 1.2.23. This is alarming for all of us. If 10 minutes delivery has such baggage, @blinkitcares I would rather wait for a few hours than take such items.#blinkit #zomato pic.twitter.com/RHNOj6tswA
— Nitin Arora (@NitinA14261863) February 3, 2023
ബ്ലിങ്കിറ്റിലൂടെ ഓൺലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിലാണ് ജീവനുള്ള എലിയെ ലഭിച്ചത്. തനിക്കുണ്ടായ അസുഖകരമായ അനുഭവം വീഡിയോയിലൂടെയാണ് ഇദ്ദേഹം കമ്പനിയെ അറിയിച്ചത്. ഇതിനൊപ്പം ഈ വീഡിയോയും കുറിപ്പും ട്വീറ്റു ചെയ്യുകയും ചെയ്തു. ഓൺലൈൻ ഡെലിവറികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ പങ്കിനെ കുറിച്ചും ഇതോടെ ആളുകൾ ആശങ്ക പങ്കുവയ്ക്കുന്നു.
ഓൺലൈൻ ഡെലിവറി സേവനങ്ങളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്ന കാലത്ത് പുതിയ വെല്ലുവിളികൾക്ക് അധികൃതരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ നടപടികൾ ഉണ്ടാവും എന്ന് കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |