SignIn
Kerala Kaumudi Online
Monday, 14 October 2019 3.42 AM IST

ഇന്ത്യ - പാക് മത്സരം,​ ധോണിക്കുള്ള സമ്മാനവുമായി ചാച്ചയെത്തി

chacha-chicago-

മാഞ്ചസ്റ്റർ: ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം നേരിട്ട് കാണുന്നതിനായി ചാച്ച ഷിക്കാഗോ മാഞ്ചസ്റ്ററിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള ധോണി ആരാധകനാണ് ചാച്ച ഷിക്കാഗോ എന്നറിയപ്പെടുന്ന കറാച്ചിക്കാരൻ മുഹമ്മദ് ബഷീർ. ധോണി എടുത്ത് നൽകിയ ടിക്കറ്റുമായാണ് ചാച്ച മാഞ്ചസ്റ്റരിൽ എത്തിയത്.

2011മുതൽ ധോണിയും ചാച്ച ഷിക്കാഗോ എന്നറിയിപ്പെടുന്ന കറാച്ചിക്കാരന്‍ മുഹമ്മദ് ബഷീറും തമ്മിൽ ഒരു അലിഖിത കരാറുണ്ട്. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് ചാച്ച മാഞ്ചസ്റ്ററിലെത്തിയത്. ഇപ്പോൾ ഷിക്കാഗോയിൽ ഹോട്ടൽ നടത്തുകയാണ് ചാച്ച.

2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെയാണ് കടുത്ത ധോണി ആരാധകനായ ചാച്ചയും ഇന്ത്യൻ വിക്കറ്റ് കീപ്പറും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. അന്ന് ഇന്ത്യ- പാക് മത്സരത്തിനുള്ള ടിക്കറ്റെടുത്ത് നല്‍കിയത് ധോണിയായിരുന്നു. പിന്നീട് ഇങ്ങോട്ട് എട്ട് വർഷമായി ധോണി ഇത് ചെയ്യുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരമുണ്ടാവുമ്പോഴെല്ലാം ധോണിയാണ് ടിക്കറ്റ് നല്‍കുന്നത്.

ഞാൻ ധോണിയെ വിളിക്കാറില്ല. എന്നാൽ മെസേജുകളിലൂടെ ബന്ധപ്പെട്ടാറുണ്ട്. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഇത്തവണ അദ്ദേഹത്തിന് സമ്മാനമായി നൽകാന്‍ ഒരു സമ്മാനമുണ്ട്. എനിക്കത് ധോണിക്ക് സമ്മാനിക്കണമെന്ന് ചാച്ച പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD CUP 2019, INDIAN CRICKET TEAM, ICC, WORLD CUP, MS DHAONI, CHACHA CHICAGO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.