വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. കാമ്പസിനുള്ളിലെ രണ്ടിടത്തായി നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്കാദമിക് കെട്ടിടത്തിന് സമീപത്തുള്ള ബെർക്കി ഹാളിലും ഐ എം ഈസ്റ്റിലുമാണ് വെടിവയ്പ്പ് നടന്നത്.
കാമ്പസിൽ ഉണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. വെടിവയ്പ്പിനെ തുടർന്ന് 48മണിക്കൂർ സർവകലാശാല അടച്ചിട്ടു. 50,000ലേറെ ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് മിഷിഗൺ യൂണിവേഴ്സിറ്റി. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
SUSPECT PHOTOS: The suspect is a Black male, shorter in stature, red shoes, jean jacket, wearing a baseball cap that is navy with a lighter brim. pic.twitter.com/9blppnX5U3
— MSU Police and Public Safety (@msupolice) February 14, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |