SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.13 PM IST

പ്രിയദർശൻ സിനിമയിൽ ഇതര മതസ്ഥനായ നായകൻ ഓം ചിഹ്നത്തിൽ കാൽ വച്ചത് വിവാദമായി, പതിനൊന്ന് വർഷത്തിന് ശേഷം ഖേദം പ്രകടിപ്പിച്ച് നടൻ

kamaal-dhamaal-malamaal

2012ൽ പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ കമാൽ ധമാൽ മാലമാലിലെ ഒരു രംഗം ഇപ്പോൾ വിവാദമായി. ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെ ഒരു വാഹനത്തെ കാൽ ഉയർത്തി വച്ച് തടയുന്ന രംഗമായിരുന്നു ഇത്. വാഹനത്തിൽ പതിച്ചിരുന്ന ഓം ചിഹ്നത്തിലാണ് നടൻ കാല് വച്ചത്. ഇതാണ് നീണ്ട 11 വർഷത്തിന് ശേഷം വിമർശകർ കുത്തിപ്പൊക്കിയത്. സംഭവം വിവാദമായതോടെ ശ്രേയസ് തൽപാഡെ ഖേദം പ്രകടിപ്പിച്ചു.

ക്രിസ്ത്യൻ മതവിശ്വാസിയായിട്ടാണ് നടൻ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. 'ക്രിസ്ത്യൻ ഓമിൽ കാൽ വയ്ക്കുന്നു. മറ്റേതെങ്കിലും മതത്തോടുള്ള ഇത്തരത്തിലുള്ള അനാദരവ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?' എന്നിങ്ങനെയായിരുന്നു ഈ സീനിനെ കുറിച്ച് ട്വിറ്ററിൽ ഉയർന്ന ആരോപണം. സംഭവം വിവാദമായതോടെ 'ഞാൻ അത് കാണുകയും സംവിധായകന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യണമായിരുന്നു. ' എന്ന് നടൻ ശ്രേയസ് തൽപാഡെ പ്രതികരിച്ചു. ഒരാൾ ഷൂട്ട് ചെയ്യുമ്പോൾ വളരെയധികം ഘടകങ്ങളുണ്ടെന്നും, വീഡിയോയിൽ കാണുന്നതിനെ കുറിച്ച് ന്യായീകരിക്കുകയല്ലെന്നും പൂർണ്ണമായും മനഃപൂർവമല്ലാത്ത കാര്യമായിരുന്നു എന്നും നടൻ പ്രതികരിച്ചു.

നടന്റെ സമൂഹമാദ്ധ്യമത്തിലെ പ്രതികരണം ഉൾക്കൊണ്ടുകൊണ്ട് നിരവധി പേർ ശ്രേയസിനെ അനുകൂലിച്ച് രംഗത്തെത്തി. ഇൻഡസ്ട്രിക്കകത്തും പുറത്തുമുള്ള ആളുകൾ നിങ്ങളെ സ്‌നേഹിക്കുന്നതിനുള്ള ഒരു കാരണമാണിതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. അതേസമയം ജോലിയില്ലാത്ത ആളുകൾ ഇത്തരം മണ്ടത്തരങ്ങൾ നിരീക്ഷിക്കുകയും അതിൽ നിന്ന് വലിയ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നത് വളരെ സങ്കടകരമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYADARSHAN, SHREYAS TALPADE, PRIYA DARSHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.