SignIn
Kerala Kaumudi Online
Wednesday, 16 October 2019 12.08 AM IST

ലോകകപ്പ് ഫെെനലിൽ ഇന്ത്യയെത്തും,​ എതിർ ടീം ആര്?​ പ്രവചനവുമായി സുന്ദർ പിച്ചൈ

india

നമുക്ക് എന്ത് സംശയം തോന്നിയാലും ഉടൻ ഗൂഗിളിന്റെ സഹായമാണ് തേടുക. ഏവരുടെയും മനസിൽ ആകാംഷയോടെ നിലനിൽക്കുന്ന ഒരു ചോദ്യമാണ് ഇത്തവണത്തെ ഐ.സി.സി ലോകകപ്പ് ഫൈനലിൽ ആരൊക്കെ ഏറ്റുമുട്ടും എന്നത്. ഇത് ഗൂഗിളിൽ സേർച്ച് ചെയ്‌തിട്ട് കാര്യമില്ലാല്ലോ. എന്നാൽ ഇത് മുൻ കൂട്ടി പ്രവചിച്ചിരിക്കുകയാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ഇന്ത്യയും ഇംഗ്ലണ്ടുമായിരിക്കും ഫൈനലിൽ ഏറ്റുമുട്ടുകയെന്നാണ് പിച്ചൈ പറയുന്നത്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ടീമുകൾ തന്നെയാണ് പിച്ചൈയുടെ അഭിപ്രായത്തിൽ മികച്ച ടീമുകൾ.

' ഇന്ത്യൻ ടീം കപ്പുയർത്തുന്നത് കാണാൻ തനിക്ക് ആഗ്രഹം ഉണ്ട്. ഓസ്ട്രേലിയ,​ ന്യൂസിലന്റ് ടീമുകൾ വളരെ മികച്ചതാണ്. ഇന്ത്യൻ ടീം മികച്ച പ്രകടനമായിരിക്കും കാഴ്‌ച വയ്‌ക്കുക. എന്നാൽ ക്രിക്കറ്റിൽ എന്തും സംഭവിക്കാം' പിച്ചൈ പറഞ്ഞു.


ക്രിക്കറ്റിനെ ഏറെ ആരാധിക്കുന്ന വ്യക്തി കൂടിയാണ് 46 കാരനായ പിച്ചൈ. വാഷിംഗ്ടണിൽ നടന്ന ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്ദാന ചടങ്ങിനിടെ, ലോകക്കപ്പ് ആര് നേടും എന്ന യു.എസ്.ഐ.ബി.സി പ്രസിഡന്റ് നിഷ ദേശായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD CUP 2019, INDIAN CRICKET TEAM, INDIA, WORLD CUP
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.