തൃത്താല: വിജയിച്ചാൽ ലഭിക്കുന്ന ഓണറേറിയം മുഴുവൻ ജീവകാരുണ്യത്തിന് ഉപയോഗിക്കുമെന്ന വാഗ്ദാനത്തിന്റെ തുടർ പ്രവർത്തനവുമായി ബ്ളോക്കംഗം മാളിയേക്കൽ ബാവ. അടുത്ത രണ്ടുസാമ്പത്തിക വർഷത്തെയും തുക മുൻകൂറായി ഉപയോഗിച്ച് നിർധനർക്ക് ആട്, തയ്യൽ മെഷീൻ, ധനസഹായം എന്നിവയുടെ വിതരണമാണ് നടന്നത്.
20 പേർക്ക് ആടും മൂന്നുപേർക്ക് തയ്യൽ മെഷീനും 20 കുടുംബങ്ങൾക്ക് ധനസഹായവുമാണ് നൽകിയത്. എട്ടു കർഷകരെയും മുതിർന്ന രണ്ട് കോൺഗ്രസ് നേതാക്കളെയും ആദരിച്ചു. മുൻ വർഷങ്ങളിലെ തുകയും ഇത്തരത്തിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
പരിപാടി ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, ലീഗ് ജില്ലാ സെക്രട്ടറി സലാം, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്രി പ്രസിഡന്റ് ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് വിനോദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷംസു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |