SignIn
Kerala Kaumudi Online
Thursday, 25 April 2024 11.12 PM IST

സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു

l
ഹരിതാമൃതം സെമിനാർ പ്രൊ.കടത്തനാട് നാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു

വടകര: മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്ന യുവ തലമുറയെ നേർവഴിക്കു നയിക്കേണ്ടത് അവരുടെ രക്ഷിതാക്കൾ തന്നെയാണെന്നും ഈ വിപത്തിനെ ചെറുത്ത് തോൽപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ: കടത്തനാട്ട് നാരായണൻ പറഞ്ഞു. ഹരിതാമൃതം സ്ഥാപക ചെയർമാൻ ഡോ.സി.പി.ശിവദാസിന്റെ സ്മരണയിൽ സംഘടിപ്പിച്ച സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ: കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. സംസ്കാരികകേരളത്തിന്റെ ഭാവി എന്ന വിഷയം ടി.കെ.വിജയ രാഘവൻ അവതരിപ്പിച്ചു. ഡോ.ജയശ്രി , കെ.എ.മനാഫ് , തയ്യുള്ളതിൽ രാജൻ , അടിയേരി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ യൂറിൻ തെറാപ്പിയുടെ ശാസ്ത്രീയത എന്ന വിഷയം അഡ്വ.ടി.നാരായണൻ വട്ടോളി അവതരിപ്പിച്ചു. കെ.എം. ബാലകൃഷ്ണൻ, കെ.ഗീത, സി.പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.