SignIn
Kerala Kaumudi Online
Friday, 29 March 2024 9.15 PM IST

ശിവഗിരി കോളേജിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ്

bj

വർക്കല : വർക്കല റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ഓൾ കേരള ലതർബാൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് മാർച്ച് 18 ന് ശിവഗിരി ശ്രീനാരായണ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും.ഒന്നാം സ്ഥാനം നേടുന്ന ടീമിന് അജി എസ്.ആർ.എം സ്‌പോൺസർ ചെയ്യുന്ന ഗോൾഡ് കപ്പും ഇരുപത്തയ്യായിരം രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് പ്രൊഫ.എൻ.കുട്ടൻ സ്മാരക എവർറോളിംഗ് ട്രോഫിയും പതിനയ്യായിരം രൂപയും നൽകും. ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വർക്കല എസ്.എൻ. കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത അദ്ധ്യക്ഷത വഹിച്ചു.കിഷോർ, അഡ്വ.അനിൽ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും പി.ടി.എ വൈസ് പ്രസിഡന്റുംറൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് അംഗവുമായ ജി.ശിവകുമാർ സ്വാഗതവും പി.കെ.സുമേഷ് നന്ദിയും പറഞ്ഞു.ടൂർണമെന്റിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു. അടൂർ പ്രകാശ് എം.പി, അഡ്വ.വി .ജോയി എം.എൽഎ, മുനിസിപ്പൽ ചെയർമാൻകെ.എം.ലാജി ,സ്വാമി സച്ചിദാനന്ദ , കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി.പ്രീത,അജി .എസ്.ആർ.എം എന്നിവർ രക്ഷാധികാരികളായും. 50 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.