നെയ്യാറ്റിൻകര: കമുകിൻകോട് ഇടവകയുടെ ചരിത്രം ഗവേഷണ സാദ്ധ്യതകളുള്ള വിസ്മയങ്ങളുടെ ചരിത്രമാണെന്നും മതസൗഹാർദ്ദവും സംസ്കാര സമന്വയവും കുടുംബങ്ങൾക്കുള്ളിൽ സാദ്ധ്യമാകുന്നുവെന്നതിന് ഇത് മാതൃകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കമുകിൻകോട് പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ, ഇടവക കൗൺസിൽ അംഗങ്ങളായ കെ.ജെ.ജോൺ, ജെ.കെ.ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു. ബാലരാമപുരം ഫെറോനയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിലെ അജീഷ് എൽ.ആർ, പദ്മകുമാർ, അജിത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |