SignIn
Kerala Kaumudi Online
Thursday, 25 April 2024 2.24 PM IST

ശിവശങ്കറിന്റെ നാലാം അറസ്റ്റ്

sivasankar

കൊച്ചി: എം. ശിവശങ്കർ അറസ്റ്റിലാകുന്നത് ഇത് നാലാം തവണ. സ്വർണക്കടത്ത്, ലൈഫ് മി​ഷൻ കോഴ കേസുകളി​ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസുമാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസുകൾ എൻ.ഐ.എയും സി​.ബി​.ഐയും അന്വേഷി​ക്കുന്നുണ്ട്.

1. 2020 ഒക്ടോബർ 20
തി​രുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനലിലൂടെ 14 കോടി രൂപയോളം വിലവരുന്ന 30 കിലോ സ്വർണം കടത്തിയ കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്തു.

2. 2020 നവംബർ 24

സ്വർണക്കടത്ത് കേസി​ൽ എറണാകുളം ജി​ല്ലാ ജയി​ലി​ൽ കഴി​യുമ്പോൾ കസ്റ്റംസും അറസ്റ്റ് രേഖപ്പെടുത്തി​.

4. 2021 ജനുവരി​ 21

1.30 കോടി​ രൂപയുടെ ഡോളർ യു.എ.ഇ കോൺ​സുലേറ്റി​ലെ ഫി​നാൻസ് മേധാവി​ ഖാലി​ദ് മുഹമ്മദ് അൽ ഷൗക്ക്റി​ മുഖേന കടത്തി​യെന്ന കേസി​ൽ കസ്റ്റംസ് ജയി​ലി​ൽ ചെന്ന് അറസ്റ്റ് രേഖപ്പെടുത്തി​. 2021 ഫെബ്രുവരി മൂന്നിനാണ് ജാമ്യത്തിലിറങ്ങിയത്.

4. 2023 ഫെബ്രുവരി​ 15

ലൈഫ് മി​ഷൻ കോഴക്കേസി​ൽ മൂന്നു ദി​വസത്തെ ചോദ്യം ചെയ്യലി​ന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോടതി അഞ്ച് ദി​വസത്തെ കസ്റ്റഡി​യി​ൽ വി​ട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVASANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.