കിളിമാനൂർ:കൊവിഡ് കാലത്തെ പഠനവിടവ് നികത്താൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഇ.എൽ.എ പ്രവർത്തനങ്ങളുടെ സമാപനം എസ്.എൻ.വി.യു.പി.എസ് കാട്ടുപുതുശ്ശേരിയിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ഗാന്ധിജിയുടെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളുടെ പ്രദർശനവും ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ഒരു ' നുള്ളുപ്പ് ' എന്ന നാടകവും അരങ്ങേറി.ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ നിഹാസ്,വാർഡ് മെമ്പർ നിസാ മുജീബ്, ബി.ആർ.സി ട്രെയിനർ സ്മിത, യാസർ , ബിനോയ്,എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജി.എസ്.ബീന സ്വാഗതവും സോഷ്യൽ സയൻസ് കൺവീനർ അരുൺ രാജ് എൽ.ആർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |