തൃശൂർ: അഖിലേന്ത്യ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും മഞ്ചേശ്വരത്തുനിന്നും ആരംഭിച്ച കർഷകരക്ഷായാത്രകൾ നാളെ വൈകിട്ട് അഞ്ചിനു തൃശൂരിൽ സംഗമിക്കുമെന്ന് അഡ്വ. വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തുടർന്ന് ഇ.എം.എസ് സ്ക്വയറിൽ നിന്ന് ഘോഷയാത്രയോടെ തെക്കെ ഗോപുരനടയിലെ പൊതുസമ്മേളന വേദിയിലെത്തും. ദേശീയ പ്രസിഡന്റ് രാവുലുവെങ്കയ്യ ഉദ്ഘാടനം ചെയ്യും. 23ന് രാജ്ഭവനു മുമ്പിൽ നടക്കുന്ന കർഷക മഹാസംഗമത്തിനു മുന്നോടിയായാണ് കർഷകരക്ഷാ യാത്രകൾ സംഘടിപ്പിച്ചത്.
പത്രസമ്മേളനത്തിൽ കെ.കെ. രാജേന്ദ്രബാബു, കെ.വി. വസന്തകുമാർ, അഡ്വ. കെ.ബി. സുമേഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |