SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 AM IST

മൊട്ടമ്മൽ രാമൻ - ശ്രീദേവിയമ്മ സ്മാരക അവാർഡ് നടൻ രാഘവന് .

raghavan

തളിപ്പറമ്പ്: പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ മൊട്ടമ്മൽ രാജൻ മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ-ശ്രീദേവി എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് നടൻ രാഘവന് .

കാൽലക്ഷം രൂപയുംപ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മാർച്ച് 11ന് തൃച്ഛംബരം ഉത്സവത്തോടനുബന്ധിച്ച് പൂക്കോത്ത് നടയിൽ നടക്കുന്ന മെഗാഷോയ്ക്ക് മുമ്പ് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നൽകുമെന്ന് മൊട്ടമ്മൽ രാജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തളിപ്പറമ്പിൽ നിന്ന് മലയാള സിനിമയിൽ എത്തി മലയാളിക്ക് മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങൾ കാഴ്ചവെച്ച പ്രതിഭ എന്ന നിലയിലാണ് തളിപ്പറമ്പ് രാഘവന് അവർഡ് നല്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി

ജോൺ ബ്രിട്ടാസ് എം.പി, സംഗീത സംവിധായകനും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാനടൻ സന്തോഷ് കീഴാറ്റൂർ, ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലൻ, പാലിയേറ്റീവ് പ്രവർത്തക ശോഭന തുടങ്ങിയവർക്കാണ് അവാർഡ് നൽകിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.