SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 PM IST

' ഇപ്റ്റ ജില്ലാ കൺവെൻഷൻ

photo-1

കണ്ണൂർ: കലയെയും കലാകാരൻമാരെയും തമസ്‌കരിച്ച് കൊണ്ട് സംഘപരിവാറുകൾ അവരുടെ അജണ്ട നടപ്പാക്കുമ്പോൾ അതിനെതിരെ ശക്തമായി ഉണർന്ന് പ്രവത്തിക്കുവാൻ കലാകാരൻമാർക്ക് സാധിക്കണമെന്ന് ഇപ്റ്റ സംസ്ഥാന സെക്രട്ടറി ആർ.ജയകുമാർ പറഞ്ഞു. എൻ.ഇ .ബാലറാം സ്മാരകത്തിൽ ഇന്ത്യൻ പീപ്പിൾസ് തിയേ​റ്റർ അസോസിയേഷൻജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കലയിലൂടെ നല്ല മനുഷ്യനാക്കി നല്ല പൗരൻമാരാക്കി കുട്ടികളെ വളർത്തുകയും അതിനുള്ള വഴി ഒരുക്കുകയുമാണ് രാജ്യത്തെ ഏ​റ്റവും വലിയ സാംസ്‌കാരിക സംഘടനയായ ഇപ്റ്റ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഗണേഷ് വേലാണ്ടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം സി. പി. മനേക്ഷാ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ വി .കെ .സുരേഷ് ബാബു, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.