ആലപ്പുഴ: ജില്ല കോടതി പാലം, പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് - കൈനകരി പാലം എന്നിവയുടെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗം നിർദ്ദേശം നൽകി.സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള വാല്യുവേഷൻ റിപ്പോർട്ട് അടിയന്തരമായി ലാൻഡ് അക്വസിഷൻ (എൽ.എ) അതോറിട്ടിക്ക് നൽകാൻ കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് കർശന നിർദേശം നൽകി. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എം.എൽ.എ.മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, കളക്ടർ വി.ആർ.കൃഷ്ണ തേജ, സബ് കളക്ടർ സൂരജ് ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |