SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 PM IST

ശിവരാത്രി നവോത്ഥാന ദിനമായി ആഘോഷിക്കും: സ്വാമി സച്ചിദാനന്ദ

aruvippuram-temple

ആലുവ: ശ്രീനാരായണ ഗുരുദേവൻ 1888ൽ അരുവിപ്പുറത്ത് നടത്തിയ ശിവലിംഗ പ്രതിഷ്ഠയെ അനുസ്മരിച്ച് ഇനി എല്ലാ ശിവരാത്രിയും നവോത്ഥാന ദിനമായി ആഘോഷിക്കുമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന ശിവഗിരി ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി യോഗമാണ് തീരുമാനമെടുത്തത്.

ആലുവ അദ്വൈതാശ്രമത്തിൽ 1924ൽ ഗുരുദേവൻ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അടുത്ത ഒരു വർഷം ഗുരുധർമ്മ പ്രചാരണ സഭ ജില്ല, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സർവ്വമത സമ്മേളനങ്ങൾ സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVARATHRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.