കൊച്ചി: പതഞ്ജലി യോഗ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കൊച്ചിയിൽ അന്താരാഷ്ട്ര യോഗ സെമിനാർ സംഘടിപ്പിക്കും. ചടങ്ങിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് അൻപതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. എറണാകുളം കുരിക്കാട് അഗസ്ത്യ കേന്ദ്രത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ആരോഗ്യ സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസലർ ഡോ.സി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. പൈതൃക് അദ്ധ്യക്ഷൻ ഡോ.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജാ സേതുനാഥ്, കൈതപ്രം വാസുദേവൻ നമ്പൂതിരി, ജി.ബി. ദിനചന്ദ്രൻ, വി.പി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |