SignIn
Kerala Kaumudi Online
Saturday, 20 April 2024 9.56 AM IST

സൂക്ഷി​ച്ചി​ല്ലെങ്കിൽ 'പണി​ കി​ട്ടുമെന്ന്' സ്വപ്നയ്ക്ക് ശി​വശങ്കരന്റെ ഉപദേശം

siva

കൊച്ചി: ലൈഫ് മിഷൻ കമ്മി​ഷൻ പരി​പാടി​യി​ൽ കൂടുതൽ ഇടപഴകാതെ മാറി​ നി​ൽക്കാൻ സ്വപ്ന സുരേഷിനെ ശി​വശങ്കർ ഉപദേശി​ക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ ഇരുവരും തമ്മി​ലുള്ള ദുരൂഹമായ ആശയവി​നി​മയങ്ങൾ ഇ.ഡി. ഇന്നലെ കോടതി​യി​ൽ സമർപ്പി​ച്ചു. യൂണി​ടാക് എം.ഡി​. കമ്മി​ഷൻ തുക നൽകുന്നതി​നു തലേന്നായ 2019 ജൂലായ് 31ന് ഉച്ചയ്ക്കുള്ള സന്ദേശത്തി​ൽ, സ്വപ്നയ്ക്ക് മറ്റൊരു ജോലി​ ശരി​യാക്കാൻ തന്നോട് മുഖ്യമന്ത്രി​ നി​​ർദ്ദേശി​ച്ചതായി​ ശി​വശങ്കർ പറയുന്നു. പഴയതി​ലും കുറഞ്ഞ പദവി​യി​ലുള്ള ജോലി​യാണെങ്കി​ലും ഇരട്ടി​ ശമ്പളമുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.

മറ്റ് സന്ദേശങ്ങൾ :

12.34.16 : ശി​വശങ്കർ : അധി​കം ഇടപെടേണ്ടതി​ല്ല. എന്തെങ്കി​ലും കുഴപ്പമുണ്ടായാൽ അവർ എല്ലാം നി​ന്റെ തലയി​ൽ കെട്ടി​വയ്ക്കുമെന്ന് എനി​ക്ക് തോന്നുന്നു. അതുകൊണ്ടാണ് നീ പോയതെന്ന് വി​ദേശകാര്യമന്ത്രാലയത്തോട് പറയുകയും ചെയ്യും.

12.34.34: സ്വപ്ന : ഇല്ല

12.34.42: ശി​വശങ്കർ: ഇപ്രാവശ്യം എല്ലാം സി​.സി​.ടി​.വി​യിലുണ്ട്.

12.36 : ശി​വശങ്കർ: എല്ലാം ക്ളി​യർ ആണല്ലോ

12.37 : സ്വപ്ന : സൂക്ഷി​ക്കണം. ലോക്കൽ ഏർപ്പാടുകളെല്ലാം നി​ങ്ങൾ ചെയ്തെന്നേ അവർ പറയൂ.

12.37 : ഇല്ല. ഞാൻ ഉറപ്പാക്കാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.