SignIn
Kerala Kaumudi Online
Saturday, 20 April 2024 6.09 AM IST

സ്വരാജ് ട്രോഫി: തിരുവനന്തപുരം നമ്പർ 1 കോർപ്പറേഷൻ,മഹാത്മാ പുരസ്കാരം കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്

j

തിരുവനന്തപുരം: മികച്ച കോർപ്പറേഷനുള്ള തദ്ദേശവകുപ്പിന്റെ സ്വരാജ് ട്രോഫി തിരുവനന്തപുരത്തിന്.

ജില്ലാ പഞ്ചായത്തുകളിൽ കൊല്ലത്തിനാണ് ഒന്നാം സ്ഥാനം. കണ്ണൂരിനു രണ്ടാം സ്ഥാനം. ഗ്രാമപഞ്ചായത്തുകളിൽ മുളന്തുരുത്തി (എറണാകുളം), പാപ്പിനിശ്ശേരി (കണ്ണൂർ), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയ്ക്കാണ് യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ.

ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പിനാണ് ഒന്നാം സ്ഥാനം. കൊടകരയ്ക്ക് രണ്ടാം സ്ഥാനം. നെടുമങ്ങാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നഗരസഭകളിൽ തിരൂരങ്ങാടി, വടക്കാഞ്ചേരി, സുൽത്താൻ ബത്തേരി എന്നിവ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിൽ.

വാ‌ർത്താസമ്മേളനത്തിൽ മന്ത്രി എം.ബി. രാജേഷാണ് മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 50 ലക്ഷം രൂപയും രണ്ടാം സമ്മാനം 40 ലക്ഷവും മൂന്നാം സമ്മാനം 30 ലക്ഷവുമാണ്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 20 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 10 ലക്ഷവുമാണ് സമ്മാനത്തുക.

തൊഴിലുറപ്പ് പദ്ധതിയിലെ മികവിന് നൽകുന്ന മഹാത്മാ പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം കള്ളിക്കാട് ഗ്രാമപഞ്ചായത്തിനാണ്. നഗരമേഖലകളിലെ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിൽ കൊല്ലം (കോർപ്പറേഷൻ), വടക്കാഞ്ചേരി (നഗരസഭ) എന്നിവയാണ് ഒന്നാമത്‌.

ജില്ലാതല സ്വരാജ് ട്രോഫികൾ

തിരുവനന്തപുരം: 1. ഉഴമലയ്ക്കൽ, 2. മംഗലപുരം

കൊല്ലം: 1. പടിഞ്ഞാറെ കല്ലട, 2. ശാസ്താംകോട്ട

പത്തനംതിട്ട: 1. തുമ്പമൺ, 2. ഇരവിപേരൂർ

ആലപ്പുഴ: 1. മുട്ടാർ, 2. കാ‌ർത്തികപ്പള്ളി

കോട്ടയം: 1. തിരുവാർപ്പ്, 2. എലിക്കുളം

എറണാകുളം: 1. രായമംഗലം, 2. പാലക്കുഴ

ഇടുക്കി: 1. വെള്ളത്തൂവൽ, 2. ചക്കുപള്ളം

തൃശൂർ: 1. ഇലവള്ളി, 2. കൊരട്ടി

പാലക്കാട്: 1. വെളളിനേഴി, 2. ശ്രീകൃഷ്ണപുരം

മലപ്പുറം: 1. എടപ്പാൾ, 2. ആനക്കയം

കോഴിക്കോട്: 1. മരുതോങ്കര, 2. ചേമഞ്ചേരി

വയനാട്: 1. മീനങ്ങാടി, 2. നൂൽപ്പുഴ

കണ്ണൂർ: 1. കതിരൂർ, 2. കരിവെള്ളൂർ പെരളം

കാസർകോട്: 1. ബേഡഡുക്ക, 2. വലിയപരമ്പ

മഹാത്മാ പുരസ്കാരം ജില്ലാതലത്തിൽ

തിരുവനന്തപുരം:1കള്ളിക്കാട്,2 അമ്പൂരി,കൊല്ലം:1 ശൂരനാട് നോർത്ത്,2 ഓച്ചിറ

പത്തനംതിട്ട:1മൈലപ്ര,2 കൊടുമൺ

ആലപ്പുഴ: 1കരുവാറ്റ,2 തുറവൂർ

കോട്ടയം: 1ചെമ്പ്,2 ടി.വി. പുരം

ഇടുക്കി:1 ബൈസൺവാലി,2 വട്ടവട

എറണാകുളം:1കുന്നുകര,തിരുമാറാടി, 2 കരുമല്ലൂർ

തൃശ്ശൂർ: 1 അതിരപ്പള്ളി,2 പാഞ്ഞാൾ

പാലക്കാട്:1 അഗളി,2 ഷോളയൂർ

മലപ്പുറം:1 എടപ്പാൾ,2 കണ്ണമംഗലം

കോഴിക്കോട്:1 മാവൂർ,2കായക്കൊടി,മരുതോങ്കര,ചക്കിട്ടപ്പാറ

വയനാട്: 1എടവക,2 പൊഴുതന

കണ്ണൂർ:1കാങ്കോൽആലപ്പടമ്പ്,2 കതിരൂർ

കാസർകോട്: 1 പടന്ന,2 മടിക്കൈ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.