SignIn
Kerala Kaumudi Online
Thursday, 28 March 2024 8.16 PM IST

കുട്ടികളിൽ മാനവിക മൂല്യം വളർത്തണം: സ്പീക്കർ

news-photo-

ഗുരുവായൂർ : മതസൗഹാർദ്ദത്തിന്റെ മാനവിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. ഗുരുവായൂർ നഗരസഭയുടെ കോട്ടപ്പടി അയ്യങ്കാളി ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. എല്ലാ മതങ്ങളും മനുഷ്യനെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്. സെക്കുലറിസത്തിന്റെ പ്രാധാന്യം കുട്ടികൾ അറിയണം.

പാർക്കിന് സമീപം ചെറിയ വായനശാല കൂടി ഒരുക്കി അവർക്ക് വായനയുടെ ലോകം സമ്മാനിക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. എൻ.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ അനിഷ്മ ഷനോജ്, എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത് കുമാർ, എ.സായിനാഥൻ, പി.ടി ദിനിൽ, കെ.പി.ഉദയൻ, ടി.ടി ശിവദാസൻ , ബീന എസ്.കുമാർ, ഇ.ലീല തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത് എന്നിവയിൽ എ ഗ്രേഡ് നേടിയ പി.ഗണേഷ്, തമിഴ് കവിതാരചനയിൽ അസ്‌ന, സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കൈലാസ് പി.റോഷൻ, ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് നേടിയ ഷബ്‌ന തുടങ്ങിയവർക്ക് സ്പീക്കർ ഉപഹാരം നൽകി. ഗുരുവായൂർ നഗരസഭ ഒരുക്കുന്ന അഞ്ചാമത്തെ പാർക്കാണ് അയ്യങ്കാളി ചിൽഡ്രൻസ് പാർക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് 28 സെന്റ് സ്ഥലത്താണ് പാർക്ക് തയ്യാറാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.