കൊല്ലം: ഭാരത് ജോഡോ യാത്രയിൽ ഉടനീളം കൊല്ലം ജില്ലയിൽ നിന്ന് പങ്കെടുത്ത പദയാത്രികർക്ക് ജില്ലാകോൺഗ്രസ് കമ്മിറ്റി നൽകിയ സ്നേഹാദരവ് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
പദയാത്രികരായ ബിന്ദുകൃഷ്ണ, എം.എ.സലാം, ഡി.ഗീതാകൃഷ്ണൻ, ജി.മഞ്ചുക്കുട്ടൻ, വരുൺ ആലപ്പാട്, കെ.ആർ.വി.സഹജൻ, മണ്ണൂർ ഐസഖ്, കുമ്മിൾ ഷെമീർ, സി.സുവർണ്ണ, എസ്.പി.അതുൽ, സുഹൈൽ അൻസാരി, പി.പ്രതീഷ് കുമാർ, എസ്.എ.നിസാർ, ഷെറഫ് കുണ്ടറ, പന്മന വേലായുധൻകുട്ടി, ടി.ജെ.വിജയമ്മ, നിസാർ തോപ്പിൽ, ആദർശ് ഭാർഗവൻ, പ്രിയങ്ക ഫിലിപ്പ് എന്നിവരെ ആദരിച്ചു. നേതാക്കളായ കെ.സി.രാജൻ, എഴുകോൺ നാരായണൻ, ആർ.ചന്ദ്രശേഖരൻ, ജ്യോതികുമാർ ചാമക്കാല, ആർ.രാജശേഖരൻ, കെ.സുരേഷ്ബാബു, സി.ആർ.നജീബ്, അലക്സ് മാത്യു,
പി. ജർമ്മിയാസ്, സൂരജ് രവി, സൈമൺ അലക്സ്, എൽ.കെ.ശ്രീദേവി, ജി.ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |