SignIn
Kerala Kaumudi Online
Saturday, 20 April 2024 6.40 AM IST

കൊല്ലം ജില്ലാപഞ്ചായത്തിന് വീണ്ടും സ്വരാജ് ട്രോഫി

കൊല്ലം : 2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് കൊല്ലം ജില്ലാപഞ്ചായത്ത് അർഹമായി. കഴിഞ്ഞ വർഷം നടപ്പാക്കിയ നൂതന,​ ജനക്ഷേമ പദ്ധതികളാണ് ജില്ലാപഞ്ചായത്തിനെ സ്വരാജ് ട്രോഫി പുരസ്‌കാരത്തിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് സാം കെ. ഡാനിയേൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽദായക പദ്ധതികൾ നടപ്പാക്കിയത് കൊല്ലം ജില്ലാ പഞ്ചായത്താണ്. മാലാഖക്കൂട്ടം, സ്‌കിൽ ടക്ക്, എൻട്രി തുടങ്ങിയ പദ്ധതികളിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് പ്രതിസന്ധി കാലയളവിൽ വരുമാനം ഉറപ്പിക്കാൻ സാധിച്ചു. കൊവിഡ് കാരണം ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളെ അതിജീവനത്തിലേക്ക് നയിക്കാൻ വരുമാനം കണ്ടെത്തുന്ന പദ്ധതികൾ നടപ്പാക്കി.

300 ഓക്‌സിജൻ കിടക്കകളോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കൊവിഡ് സെക്കൻഡ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ജില്ലാഭരണകൂടത്തിന്റെയും കെ.എം.എം.എല്ലിന്റെയും സഹകരണത്തോടെ ചവറ ശങ്കരമംഗലം സ്‌കൂളിൽ ആരംഭിച്ചു. ഫാം ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ഏറ്റെടുത്തു. കൂടാതെ,​ കാർഷിക ആരോഗ്യ മേഖലകളിലും പ്രാദേശിക വികസനത്തിനും വഴിയൊരുക്കുന്ന നിരവധിയായ പദ്ധതികൾ 2021​- 22 സാമ്പത്തിക വർഷം ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കൊല്ലം ജില്ലാപഞ്ചായത്തിനെ ഈ നേട്ടത്തിന് അർഹമാക്കിയ സെക്രട്ടറി അടക്കമുള്ള നിർവഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.