SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.24 PM IST

സംസ്ഥാന ക്ഷീരസംഗമം: സമഗ്ര കവറേജിനുള്ള പുരസ്കാരം കേരളകൗമുദിക്ക്

award-
സംസ്ഥാനക്ഷീരസംഗമത്തിൻ്റെ സമഗ്ര മാദ്ധ്യമകവറേജിനുളള പുരസ്കാരം കേരളകൗമുദി മൃഗസംരക്ഷണ,ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണിയിൽ നിന്ന് കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്ത് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

തൃശൂർ: 'പടവ് 2023' സംസ്ഥാന ക്ഷീരസംഗമത്തിന്റെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം കേരളകൗമുദിക്ക് സമ്മാനിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിൽ നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി, ട്രോഫിയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന ബഹുമതി നൽകി. കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്.കിരൺ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, റിപ്പോർട്ടർ കൃഷ്ണകുമാർ ആമലത്ത് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. സ്പീക്കർ എ.എൻ.ഷംസീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. മേയർ എം.കെ.വർഗീസ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ്, ഔഷധി ചെയർപേഴ്‌സൺ ശോഭനാജോർജ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, എറണാകുളം മേഖലാ ചെയർമാൻ എം.ടി.ജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAKAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.