കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ പ്രതി ആകാശ് തില്ലങ്കേരി നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. വധക്കേസിലെ ഒന്നാം പ്രതി മാപ്പ് സാക്ഷിയാകാൻ നടത്തുന്ന നീക്കമായേ വെളിപ്പെടുത്തലിനെ കാണാൻ കഴിയൂ. ഷുഹൈബ് വധക്കേസിൽ സി.പി. എമ്മിന് ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |