SignIn
Kerala Kaumudi Online
Saturday, 20 July 2019 2.32 AM IST

ക‌ൃഷിവാണി

vani-harippad

ഒമ്പതുവർഷം മുമ്പുള്ള ഡി​സം​ബ​റി​ലെഒ​രു​ ​ത​ണു​ത്ത​ ​പ്ര​ഭാ​തം.​ ​ക്ഷ​ണി​ക്ക​പ്പെ​ട്ട​ ​അ​തി​ഥി​ക​ൾ​ ​വീ​ട്ടു​മു​റ്റ​ത്തെ​ ​മ​ര​ത്ത​ണ​ലി​ൽ​ ​ഒ​ത്തു​കൂ​ടി.​ ​കു​റ​ച്ചു​സ​മ​യ​ത്തെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​പ​ട്ടു​സാ​രി​ക്കു​പ​ക​രം​ ​മു​ണ്ടും​ ​നേ​ര്യ​തും​ ​ഉ​ടു​ത്ത് ​ന​വ​വ​ധു​ ​എ​ത്തി.​ ​മെ​യ്യി​ലെ​വി​ടെ​യും​ ​ഒ​രു​ ​ത​രി​ ​പൊ​ന്നി​ല്ല,​ ​പ​ക​രം​ ​കാ​തി​ലും​ ​ക​ഴു​ത്തി​ലും​ ​മ​ൺ​നി​ർ​മ്മി​ത​ ​ആ​ഭ​ര​ണ​ങ്ങ​ൾ,​ ​അ​തും​ ​പേ​രി​നു​ ​മാ​ത്രം.​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ളോ​ ​നാ​ട്ടാ​ചാ​ര​ങ്ങ​ളോ​ ​ഒ​ന്നു​മു​ണ്ടാ​യി​ല്ല.​ ​താ​ലി​കെ​ട്ടി​ല്ലെ​ങ്കി​ൽ​ ​പോ​ട്ടെ,​​ ​ഒ​രു​ ​തു​ള​സി​മാ​ല​യെ​ങ്കി​ലും​ ​വ​ധൂ​വ​ര​ന്മാ​ർ​ ​പ​ര​സ്പ​രം​ ​അ​ണി​യി​ക്ക​ണ​മെ​ന്ന് ​വ​ധു​വി​ന്റെ​ ​അ​മ്മ​ ​ത​ങ്ക​മ​ണി​ ​ ടീ​ച്ച​ർ​ ​ശാ​ഠ്യം​ ​പി​ടി​ച്ചെ​ങ്കി​ലും​ ​അ​തും​ ​വ്യ​ർ​ത്ഥ​മാ​യി.​ ​പ​ക​രം​ ​ഒ​രു​ ​വൃ​ക്ഷ​ത്തൈ​ ​ന​ട്ടു​കൊ​ണ്ട് ​ആ​ല​പ്പു​ഴ​ ​ഹ​രി​പ്പാ​ട് ​ദേ​ശ​ക്കാ​രി​ ​വാ​ണി​യും​ ​ക​ണ്ണൂ​ർ​ ​ക​ണ്ണ​പു​രം​ ​ദേ​ശ​ക്കാ​ര​ൻ​ ​വി​ജി​ത്തും​ ​ജീ​വി​ത​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​

ന​വ​ദ​മ്പ​തി​മാ​രു​ടെ​ ​മ​ന​സ​റി​യു​ന്ന​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​അ​വ​ർ​ക്ക് ​ഉ​പ​ഹാ​ര​മാ​യി​ ​ന​ൽ​കി​യ​താ​ക​ട്ടെ​ ​വൃ​ക്ഷ​ത്തൈ​ക​ളും.​ ​അ​ന​ന്ത​രം​ ​മം​ഗ​ള​ ​ക​ർ​മ്മ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​അ​റു​നൂ​റോ​ളം​ ​പേ​ർ​ക്ക് ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ​ ​സ​ദ്യ.​ ​അ​തി​നു​മു​ണ്ട് ​പ്ര​ത്യേ​ക​ത.​ ​വി​വാ​ഹ​ത്തി​ന് ​നാ​ലു​മാ​സം​ ​മു​ൻ​പ് ​വാ​ണി​യും​ ​വി​ജി​ത്തും​ ​ സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്ന് ​വാ​ണി​യു​ടെ​ ​ വീടിനടുത്തെ പാ​ട​ത്ത് ​വി​ത്ത് ​വി​ത​ച്ച് ​കൊ​യ്തെ​ടു​ത്ത​ ​ന​ല്ല​ ​ഒ​ന്നാ​ന്ത​രം​ ​കു​ത്ത​രി​ച്ചോ​റാ​യി​രു​ന്നു​ ​സ​ദ്യ​യി​ൽ​ ​നി​റ​ഞ്ഞു​ ​നി​ന്ന​ത്.​ ​പി​ന്നെ​ ​അ​വ​ർ​ ​ത​ന്നെ​ ​വി​ള​യി​ച്ചെ​ടു​ത്ത​ ​പ​ച്ച​ക്ക​റി​ക​ളും.

ഇ​ട്ടു​മൂ​ടാ​ൻ​ ​പൊ​ന്നു​ ​വേ​ണ​മെ​ന്ന് ​ശാ​ഠ്യം​ ​പി​ടി​ക്കു​ന്ന​ ​മ​ല​യാ​ളി​ ​പെ​ൺ​കി​ടാ​ങ്ങ​ൾ​ക്കും​ ​ആ​ർ​ഭാ​ട​ത്തി​ന് ​പു​തി​യ​ ​ഭാ​ഷ്യം​ ​ച​മ​യ്ക്കു​ന്ന​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​വാ​ണി​യു​ടെ​യും​ ​വി​ജി​ത്തി​ന്റെ​യും​ ​വി​വാ​ഹം​ ​തീ​ർ​ത്തും​ ​അ​ത്ഭു​ത​മാ​ണ്.​ ​എ​ന്നി​രു​ന്നാ​ലും,​ ​ച​ട​ങ്ങി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​പ്ര​ശ​സ്ത​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ശി​വ​പ്ര​സാ​ദ് ​മാ​ഷി​നാ​കാ​ട്ടെ​ ​മ​നം​ ​കു​ളി​ർ​ക്കാ​ൻ​ ​ഇ​തി​ൽ​പ്പ​രം​ ​മ​റ്റൊ​ന്നി​ല്ല.​ ​അ​ച്ഛ​ന്റെ​ ​ സി​നി​മാ​ ​കൊ​ട്ട​ക​യോ​ ​ന​ഗ​ര​മ​ദ്ധ്യത്തി​ലെ​ ​ക​ട​മു​റി​ക​ളോ​ ​അ​വി​ടെ​യു​ള്ള​ ​ഒ​രേ​ക്ക​ർ​ ​ഭൂ​മി​യോ​ ​ഒ​ന്നും​ ​വാ​ണി​ ​ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല.​ ​കാ​ര​ണം​ ​മ​റ്റൊ​ന്ന​ല്ല,​​​ ​അ​വി​ടെ​ ​കൃ​ഷി​യി​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല​ല്ലോ​ ​എ​ന്ന​തു​ത​ന്നെ.​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ന്നെ​ ​സ്വ​ത്തി​ന്റെ​ ​നൂ​ലാ​മാ​ല​ക​ളെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ച് ​സ​മ​യം​ ​ക​ള​യു​വാ​ൻ​ ​വാ​ണി​ക്കും​ ​'​വി​ത്ത്" ​എ​ന്ന് ​വി​ളി​പ്പേ​രു​ള്ള​ ​വി​ജി​ത്തി​നും​ ​സ​മ​യം​ ​എ​വി​ടെ​?​ ​ഇ​വ​ർ​ക്ക് ​അ​ന്നും​ ​ഇ​ന്നും​ ​ഒ​രു​ ​ല​ഹ​രി​യേ​യു​ള്ളൂ,​ ​അ​ത് ​കൃ​ഷി​യാ​ണ്.

ഒ​രു​ ​ഫ്ലാ​ഷ്ബാ​ക്ക് ​കഥ
കോ​ടീ​ശ്വ​ര​നാ​യ​ ​അ​ച്ഛ​ൻ​ ​മ​ക​ളെ​ ​ഒ​രു​ ​ഡോ​ക്ട​റാ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു.​ ​എ​ന്നാ​ൽ​ ​മ​ക​ളു​ടെ​ ​വ​ഴി​ ​വേ​റി​ട്ട​താ​യി​രു​ന്നു.​ ​ന​ല്ലൊ​രു​ ​കൃ​ഷി​ക്കാ​രി​യാ​കു​വാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​അ​വ​ൾ​ ​പ​ഠി​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ത​ട്ട​കം​ ​മ​ണ്ണു​ത്തി​ ​കാ​ർ​ഷി​ക​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യാ​യി​രു​ന്നു.​ ​അ​വി​ടെ​ ​നി​ന്ന് ​കൃ​ഷി​ ​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദ​വു​മാ​യി​ ​ ഉ​പ​രി​പ​ഠ​ന​ത്തി​ന് ​നേ​രെ​ ​പോ​യ​ത് ​പോ​ണ്ടി​ച്ചേ​രി​യി​ലെ​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക്.​ ​ത​ല​ശ്ശേ​രി​യി​ലെ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ഇ​ല​ക്‌​ട്രോ​ണി​ക് ​ആ​ൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ​ ​ബി​രു​ദം​ ​സ​മ്പാ​ദി​ച്ച​ ​മ​റ്റൊ​രു​ ​യു​വാ​വും​ ​ഇ​തേ​സ​മ​യം​ ​പ​രി​സ്ഥി​തി​ ​ശാ​സ്ത്രം​ ​പ​ഠി​ക്കാ​ൻ​ ​പോ​ണ്ടി​ച്ചേ​രി​യി​ലെ​ത്തി.​ ​പ​ര​സ്പ​രം​ ​അ​റി​ഞ്ഞ​തോ​ടെ​ ​സൗ​ഹൃ​ദം​ ​പി​ന്നീ​ട് ​പ്ര​ണ​യ​ത്തി​ന് ​വ​ഴി​മാ​റി.​ ​ആ​ ​നാ​ളു​ക​ളെ​ക്കു​റി​ച്ച് ​വാ​ണി​ ​സം​സാ​രി​ച്ചു.​ ​

'​'​പ​രി​സ്ഥി​തി​ ​സൗ​ഹാ​ർ​ദ്ദ​മാ​യ​ ​ഒ​ര​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു​ ​കോ​ളേ​ജി​ൽ​ ​നി​ല​നി​ന്നി​രു​ന്ന​ത്.​ ​ത​ണ​ൽ​ ​വൃ​ക്ഷ​ങ്ങ​ളു​ടെ​ ​നി​ഴ​ൽ​ ​വീ​ണു​ ​കി​ട​ക്കു​ന്ന​ ​ശാ​ന്ത​മാ​യ​ ​കോ​ളേ​ജ് ​കാ​മ്പ​സ്.​ ​മി​ക്ക​ ​അദ്ധ്യാപ​ക​രും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​സൈ​ക്കി​ളി​ലാ​ണ് ​കോ​ളേ​ജി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ചി​ല​ ​പ​രി​സ്ഥി​തി​ ​കൂ​ട്ടാ​യ്മ​ക​ളി​ലൊ​ക്കെ​ ​പ​ങ്കെ​ടു​ക്കു​മ്പോ​ൾ​ ​'വി​ത്തി​"​ന്റെ​ ​നി​ല​പാ​ടു​ക​ളോ​ട് ​എ​നി​ക്ക് ​ആ​ദ​ര​വു​ ​തോ​ന്നി​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​ന്നൊ​ന്നും​ ​അ​ത് ​പ്ര​ണ​യ​മാ​യി​ ​മൊ​ട്ടി​ട്ടി​രു​ന്നി​ല്ല.​ ​ഒ​രി​ക്ക​ൽ​ ​വി​ത്തി​നോ​ട് ​ഞാ​നൊ​രു​ ​ഞാ​വ​ൽ​ ​മ​ര​ത്തി​ന്റെ​ ​തൈ​ ​ചോ​ദി​ച്ചു.​ ​ഒ​ന്നി​നു​ ​പ​ക​രം​ ​നൂ​റ് ​ഞാ​വ​ൽ​ ​മ​ര​ത്തി​ന്റെ​ ​തൈ​ക​ൾ​ ​വി​ത്ത് ​എ​നി​ക്കു​ ​വെ​ച്ചു​ ​നീ​ട്ടി.​ ​ഒ​രു​ ​പൂ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഒ​രു​ ​പൂ​ക്കാ​ലം​ ​ത​ന്ന​തു​പോ​ലെ...""

അ​ച്ഛ​ൻ​ ​അ​സു​ഖ​ ​ബാ​ധി​ത​നാ​യ​തോ​ടെ​ ​പോ​ണ്ടി​ച്ചേ​രി​യി​ലെ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നു​ ​വാ​ണി​ക്ക്.​ ​ഇ​തി​നി​ട​യി​ൽ​ ​വി​ജി​ത്തി​ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ബോ​ർ​ഡി​ൽ​ ​ജോ​ലി​ ​കി​ട്ടി​യി​രു​ന്നു.​ ​വാ​ണി​ക്കാ​ക​ട്ടെ​ ​കാ​സ​ർ​ഗോ​ഡ് ​ചേ​രി​പ്പാ​ടി​യി​ൽ​ ​വി​ദ​ർ​ഭ​പാ​ക്കേ​ജി​ലു​ള്ള​ ​നീ​ർ​മ​റി​ ​പ്രോ​ജ​ക്ടി​ലാ​ണ് ​ജോ​ലി​ ​കി​ട്ടി​യ​ത്.​ ​പ​ക്ഷേ​ ​ഇ​രു​വ​രും​ ​ത​ങ്ങ​ളു​ടെ​ ​ജോ​ലി​യി​ൽ​ ​അ​ധി​കം​ ​തു​ട​ർ​ന്നി​ല്ല.​ ​ഉ​ർ​വ്വി​യെ​ ​പു​ഷ്പി​ക്കു​ന്ന​ ​ക​ല​പോ​ൽ​ ​നി​ർ​വൃ​തി​ക​ര​മാ​യ​ ​എ​ന്ത് ​സ​ർ​ഗ​വ്യാ​പാ​ര​മാ​ണ് ​മ​ന്നി​ലു​ള്ള​തെ​ന്നാ​ണ് ​ഇ​വ​ർ​ ​ചിന്തിച്ച​ത്.​ ​അ​തി​ന്റെ​ ​ഉ​ത്ത​ര​മാ​ണ് ​അ​ഞ്ച​ര​ ​ഏ​ക്ക​ർ​ ​മ​ണ്ണി​ൽ​ ​ഇ​വ​ർ​ ​തീ​ർ​ത്ത​ ​ജൈ​വ​ ​വൈ​വി​ദ്ധ്യ ​സ​മ്പ​ത്ത്.

കാ​യും​ ​പൂ​വും​ ​മ​ര​ങ്ങ​ളും​ ​പി​ന്നെ​ ​മൃ​ഗ​ങ്ങ​ളും
ത​ങ്ങ​ളു​ടെ​ ​കൈ​വ​ശ​മു​ള്ള​ ​ഭൂ​മി​യി​ൽ​ ​ത​രി​ശി​ടാ​തെ,​ ​എ​ന്തി​ന് ​സൂ​ചി​കു​ത്താ​ൻ​ ​പോ​ലും​ ​ഇ​ട​മി​ല്ലാ​തെ​ ​ഓ​രോ​യി​ഞ്ചു​ ​സ്ഥ​ല​വും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണി​വ​ർ.​ ​തൊ​ടി​യി​ൽ​ 1500​ ​നു​ ​മേ​ൽ​ ​വാ​ഴ​ ​ത​ഴ​ച്ചു​ ​വ​ള​രു​ന്നു.​ ​അ​തി​ൽ​ ​കൂ​മ്പി​ല്ലാ​ക​ണ്ണ​ൻ,​ ​കു​ന്ന​ൻ,​ ​നേ​ന്ത്ര​ൻ,​ ​ഞാ​ലി​പൂ​വ​ൻ,​ ​സു​ന്ദ​രി,​ ​പ​ട​റ്റി,​ ​ക​ണ്ണ​ൻ,​ ​ചാ​ര​ക്കാ​ളി,​ ​റോ​ബ​സ്റ്റ​ ​എ​ന്നു​ ​വേ​ണ്ട​ ​കി​ട്ടാ​വു​ന്ന​ ​എ​ല്ലാ​ത്ത​രം​ ​വാ​ഴ​ക​ളു​മു​ണ്ട്.​ ​വാ​ണി​യെ​യും​ ​വി​ജി​ത്തി​നെ​യും​ ​കാ​ണാ​നെ​ത്തു​ന്ന​വ​ർ​ ​ജൈ​വ​ ​രീ​തി​യി​ൽ​ ​കൃ​ഷി​ ​ചെ​യ്ത​ ​വാ​ഴ​പ്പ​ഴം​ ​ക​ഴി​ക്കാ​ൻ​ ​നി​ർ​ബന്ധി​ത​രാ​ണ്.​ ​സ​വാ​ള​ ​പോ​ലു​ള്ള​ ​ചി​ല​ ​പ​ച്ച​ക്ക​റി​ക​ൾ​ ​മാ​ത്ര​മേ​ ​ഇ​വ​ർ​ ​പു​റ​ത്തു​ ​നി​ന്ന് ​വാ​ങ്ങാ​റു​ള്ളു.​ ​അ​തും​ ​കൃ​ഷി​പ്പ​ണി​ക്ക് ​സ​ഹാ​യ​ത്തി​നാ​യി​ ​ഒ​റീ​സ​യി​ൽ​ ​നി​ന്നെ​ത്തി​ ​പാ​ല​ക്കു​ള​ങ്ങ​ര​ ​മ​ഠ​ത്തി​ന്റെ​ ​ഔ​ട്ട് ​ഹൗ​സി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​മൂ​ന്നം​ഗ​ ​കു​ടും​ബ​ത്തി​നു​ ​വേ​ണ്ടി.​ ​ഇ​ഞ്ചി,​ ​മ​ഞ്ഞ​ൾ,​ ​പ​ച്ച​മു​ള​ക്,​ ​ചേ​ന,​ ​വെ​ള്ള​രി,​ ​മ​ത്ത​ൻ,​ ​കു​മ്പ​ളം,​ ​വ​ഴു​ത​ന,​ ​ത​ക്കാ​ളി,​ ​ചു​ര​ക്ക,​ ​അ​ട​താ​പ് ​തു​ട​ങ്ങി​ ​എ​ത്ര​യോ​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ഇ​വി​ടെ​ ​കൃ​ഷി​ ​ചെ​യ്യു​ന്നു.​ ​

അ​ന്യം​ ​നി​ന്നു​ ​പോ​കു​ന്ന​ ​നാ​ട്ടു​മാ​വു​ക​ളെ​ക്കു​റി​ച്ച് ​വേ​വ​ലാ​തി​ ​വേ​ണ്ട,​ ​തേ​ന്മാ​വ്,​ ​പു​ളി​മാ​വ്,​ ​ച​പ്പി​ക്കു​ടി​യ​ൻ,​ ​തൊ​ലി​കൈ​യ്പ്പ​ൻ,​ ​മൂ​വാ​ണ്ട​ൻ,​ ​പാ​ണ്ടി,​ ​ചു​ന​മാ​വ്,​ ​കു​രു​ടി,​ ​ക​ണ്ണ​പു​രം​ ​മാ​വ്,​ ​ച​കി​രി​ ​തു​ട​ങ്ങി​ 20​ ​ഇ​നം​ ​നാ​ട്ടു​മാ​വു​ക​ളെ​ങ്കി​ലും​ ​ഇ​വി​ടെ​ ​സം​ര​ക്ഷി​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​അ​പൂ​ർ​വ്വ​ ​ഇ​ന​ത്തി​ൽ​ ​പെ​ട്ട​ ​ഒ​ട്ടേ​റെ​ ​വൃ​ക്ഷ​ങ്ങ​ളും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ക​രി​ഞൊ​ട്ട,​ ​ക​രി​മ​രു​ത്,​ ​ത​മ്പ​കം,​ ​കു​ള​മാ​വ്,​ ​പേ​രാ​ൽ,​ ​വാ​തം​ ​കൊ​ല്ലി,​ ​കൂ​വ​ളം,​ആ​ര്യ​വേ​പ്പ്,​ ​നാ​ഗ​ലിം​ഗം,​ ​പ്ലാ​ശ്,​ ​ചെ​റു​പു​ന്ന,​ ​ചെ​ന്തു​രു​ണി,​ ​അ​മ്പ​ഴം,​ ​ഇ​ല​ഞ്ഞി,​ ​അ​ശോ​കം,​ ​നെ​ല്ലി,​ ​അ​ഗ​ത്തി,​ ​അ​ങ്കോ​ലം,​ ​ദ​ന്ത​പ്പാ​ല,​ ​വെ​ള്ള​കി​ൽ,​ ​ഈ​റ​യും​ ​ലാ​ത്തി​യും,​ ​ക​ല്ല​ൻ​മു​ള​യും,​ ​ആ​ന​മു​ള​യും,​ ​മു​ള്ളു​മു​ള​യു​മ​ട​ക്കം​ 18​ ​ഇ​നം​ ​മു​ള​വ​ർ​ഗ​ങ്ങ​ൾ​ ​മൂ​ന്നു​ ​കു​ള​ങ്ങ​ൾ​ക്കു​ ​ചു​റ്റും​ ​മ​ണ്ണ​ട​രു​ക​ളെ​ ​വേ​രു​ക​ളി​ൽ​ ​പൊ​തി​ഞ്ഞ് ​വ​ള​രു​ന്നു.​ ​കൊ​ക്കി​ക്കൊ​ക്കി​യും​ ​കൊ​ത്തി​പ്പെ​റു​ക്കി​യും​ ​അ​ൻ​പ​തി​ൽ​ ​കു​റ​യാ​തെ​ ​നാ​ട​ൻ​ ​കോ​ഴി​ക​ൾ,​ ​ട​ർ​ക്കി​ ​കോ​ഴി​ക​ൾ​ ​ര​ണ്ടു​ ​ഡ​സ​നോ​ളം​ ​വേ​റെ,​ ​കു​ള​ക്ക​ര​യി​ൽ​ ​വി​ശ്ര​മി​ക്കു​ന്ന​ ​താ​റാ​കൂ​ട്ടം,​ ​പ​ല​പ്രാ​യ​ത്തി​ലു​ള്ള​ ​ആ​ട്ടി​ൻ​കൂ​ട്ടം,​ ​എ​രി​ത്തി​ലി​ൽ​ ​മൂ​ന്ന് ​കാ​സ​ർ​ഗോ​ഡ് ​കു​ള്ള​ൻ​ ​പ​ശു​ക്ക​ൾ,​ ​ഇ​ണ​യാ​യി​ ​അ​ത്ര​ത​ന്നെ​ ​കാ​ള​ക​ളും.​ ​ഈ​യി​ടെ​ ​ഒ​രു​ ​കാ​ള​ക്കു​ട്ടി​യെ​ ​ക​ഴു​ത്തി​ൽ​ ​ആ​ഴ​ത്തി​ലേ​റ്റ​ ​മു​റി​വു​മാ​യി​ ​ഹ​രി​പ്പാ​ട് ​സ​മ​ഭാ​വ​ന​ ​സാം​സ്‌​കാ​രി​ക​ ​സ​മി​തി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​വാ​ണി​യെ​ ​ഏ​ല്പി​ച്ചു.​ ​വാ​ണി​ ​അ​തി​ന്റെ​ ​ക​ഴു​ത്തി​ൽ​ ​മ​ഞ്ഞ​ളു​വെ​ച്ചു​ ​കെ​ട്ടി​ ​മു​റി​വു​ ​ക​രി​ച്ചു.​ ​അ​വ​ൻ​ ​ഇ​പ്പോ​ൾ​ ​ഉ​ഷാ​റാ​യി​ ​തീ​റ്റ​യെ​ടു​ക്കു​ന്നു.

സെ​ക്ര​ട്ട​റി​യേ​റ്റ് ​പ​ടി​ക്ക​ലെ​ ​ആ​ദി​വാ​സി​ക​ളു​ടെ​ ​നി​ൽ​പ്പ് ​സ​മ​ര​ത്തി​ന് ​ത​ങ്ങ​ളു​ടെ​ ​വി​ഭ​വ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​സ്വ​യം​ ​പാ​ക​പ്പെ​ടു​ത്തി​യ​ ​ആ​ഹാ​രം​ ​സ്വ​ന്തം​ ​വാ​ഹ​ന​ത്തി​ൽ​ ​ഹ​രി​പ്പാ​ട്ടു​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​ന​ൽ​കി​യി​ട്ടു​ണ്ട് ​ഇ​വ​ർ.​ ​അ​തു​പോ​ലെ,​ ​ഭൂ​മി​ക​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​ ​ടി.​കെ.​ ​എം.​എം.​ ​കോ​ളേ​ജി​ൽ​ ​പ​ര​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​രും​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഒ​ത്തു​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​സ​മ​ഭാ​വ​ന​ ​സാം​സ്‌​കാ​രി​ക​ ​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ 300​ ​പേ​ർ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​മാ​ണ് ​പാ​ല​ക്കു​ള​ങ്ങ​ര​ ​മ​ഠ​ത്തി​ൽ​ ​നി​ന്നും​ ​അ​വ​ർ​ക്കെ​ത്തി​യ​ത്.

പ​ഴ​മ​യൊ​ന്നും​ ​പോ​യി​ട്ടി​ല്ല
ദി​നം​ ​പ്ര​തി​ ​വ​ർ​ദ്ധി​ച്ച് ​വ​രു​ന്ന​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​യൊ​ന്നും​ ​ഇ​വ​ർ​ക്ക് ​പ്ര​ശ്ന​മേ​യ​ല്ല.​ ​ഗ്യാ​സ് ​സി​ലി​ണ്ട​റോ​ ​വൈ​ദ്യു​ത​ ​ചാ​ർ​ജ്ജോ​ ​ഒ​ന്നും​ ​ഇ​വ​രെ​ ​ബാ​ധി​ക്കാ​റി​ല്ല.​ ​മൂ​ന്ന് ​വ​ലി​യ​ ​ബ​യോ​ഗ്യാ​സ് ​പ്ലാ​ന്റു​ക​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​ചാ​ണ​ക​വും​ ​മ​റ്റ​തി​ൽ​ ​മ​നു​ഷ്യ​വി​സ​ർ​ജ്ജ്യ​വും​ ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​സോ​ളാ​ർ​ ​പാ​ന​ലു​ള്ള​തു​കൊ​ണ്ട് ​ക​റ​ന്റ് ​ബി​ല്ല് 50​ ​രൂ​പ​യി​ൽ​ ​താ​ഴെ​യാ​ണ്. ജൈ​വ​വൈ​വി​ധ്യ​ ​ബോ​ർ​ഡി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വി​ജി​ത്തി​ന്റ​ ​സ​ഹോ​ദ​രി​ ​അ​ഷി​ത​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​ലെ​നീ​ഷി​ന്റെ​ ​യോ​ഗ്യ​ത​യാ​യി​ ​ കു​ടും​ബാം​ഗ​ങ്ങ​ൾ ​ ​ക​ണ്ട​ത് ​അ​യാ​ൾ​ ​വ​യ​നാ​ട്ടി​ൽ​ 200​ൽ​പ്പ​രം​ ​നാ​ട​ൻ​ ​നെ​ൽ​ ​വി​ത്തി​ന​ങ്ങ​ൾ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ ​ക​ർ​ഷ​ക​ൻ​ ​എ​ന്ന​താ​ണ്.​ ​ഇ​തി​ലും​ ​അ​ഭി​മാ​ന​മു​ള്ള​ ​ജോ​ലി​ ​വേ​റെ​ ​എ​ന്തു​ണ്ട്?​ ​സ്‌​കൂ​ൾ​ ​മാ​ഷാ​യ​ ​വി​ജി​ത്തി​ന്റെ​ ​അ​ച്ഛ​നും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​കാ​ർ​ഷി​ക​ ​വൃ​ത്തി​യെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്.​ ​ക​ണ്ണൂ​രി​ലെ​ ​ക​ണ്ണ​പു​ര​ത്ത് ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​വ​യ​ൽ​ ​പാ​ട്ട​ത്തി​നെ​ടു​ത്ത് ​ഇ​വ​ർ​ ​നെ​ൽ​കൃ​ഷി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​കൊ​യ്‌ത്തും​ ​മെ​തി​യു​മൊ​ന്നും​ ​കൂ​ലി​ ​കൊ​ടു​ത്ത​ല്ല​ ​ന​ട​ത്തു​ന്ന​ത്,​ ​പ​ക​രം​ ​ദേ​ശാ​ട​ന​ ​പ​ക്ഷി​ക​ളെ​പ്പോ​ലെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​ന്നെ​ത്തു​ക​യാ​ണ്.​ ​പി​ന്നെ​ ​നാ​ട​ൻ​ ​പാ​ട്ടു​ക​ളും​ ​ആ​ർ​പ്പു​വി​ളി​ക​ളും​ ​പാ​യ​ര​ങ്ങ​ളു​മാ​യി​ ​ഒ​രു​ ​കൊ​യ്‌ത്തു​സീ​സ​ൺ.​ ​ വി​ജി​ത്തി​ന്റെ​യും​ ​വാ​ണി​യു​ടെ​യും​ ​ഇ​ട​യ്ക്കി​ടെ​യു​ള്ള​ ​ക​ണ്ണൂ​ർ​ ​യാ​ത്ര​ ​ത​ന്നെ​ ​ഒ​രു​ ​കാ​ഴ്ച​യാ​ണ്.​ ​നി​റ​യെ​ ​പ​ച്ച​ക്ക​റി​ക​ളും​ ​വാ​ഴ​ക്കു​ല​ക​ളും​ ​ചേ​ന​യും​ ​കാ​ച്ചി​ലു​മെ​ല്ലാ​മാ​യി​ ​ഒ​രു​ ​നാ​ട​ൻ​ ​യാ​ത്ര.​ ​അ​രി​യും​ ​ക​രി​മ്പും​ ​തേ​നും​ ​മ​റ്റു​ ​വി​ഭ​വ​ങ്ങ​ളു​മാ​യി​ ​തി​രി​കെ​ ​ഇ​ങ്ങോ​ട്ടും.

ഇ​നി​യൊ​രു​ ​ പ​ഴ​ത്തോ​ട്ടം
പ്ര​കൃ​തി​യെ​ ​സ്നേ​ഹി​ച്ച്,​ ​ത​ലോ​ടി​ ​ഈ​ ​ദ​മ്പ​തി​ക​ൾ​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ണ​യം​ ​തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്.​ ​ഒ​പ്പം​ ​ഒ​ട്ടേ​റെ​ ​പു​തു​മ​യു​ള്ള​ ​ആ​ശ​യ​ങ്ങ​ളും​ ​ഇ​വ​ർ​ ​പ​ങ്കു​വ​യ്ക്കു​ന്നു.​ ​സ്വ​ന്തം​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​കൃ​ഷി​ചെ​യ്യു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളും​ ​മ​റ്റ് ​ജൈ​വ​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​വി​ൽ​ക്കാ​നാ​യി​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​കെ​ട്ടി​ലും​ ​മ​ട്ടി​ലും​ ​ഒ​ട്ടേ​റെ​ ​പു​തു​മ​ക​ളു​മാ​യി​ ​'​ ​ജൈ​വ​ ​ക​ല​വ​റ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​വി​ല്പ​ന​ശാ​ല​യും​ ​വാ​ണി​യും​ ​വി​ജി​ത്തും​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ത​വി​ട് ​ക​ള​യാ​ത്ത​ ​അ​രി​ ​മു​ത​ൽ​ ​ചാ​മ,​ ​വ​ര​ഗ്,​ ​കൂ​വ​ര​ഗ്,​ ​റാ​ഗി​ ​തു​ട​ങ്ങി​ ​ചെ​റു​ധാ​ന്യ​ങ്ങ​ളും​ ​ചേ​ന,​ ​ചേ​മ്പ്,​ ​കാ​ച്ചി​ൽ​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​കി​ഴ​ങ്ങ് ​വ​ർ​ഗ​ങ്ങ​ളും​ ​ജൈ​വ​ക​ല​വ​റ​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കും.​ ​കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​സ്വ​യം​ ​പ​റി​ച്ചെ​ടു​ത്ത് ​തൂ​ക്കം​ ​നോ​ക്കി​ ​എ​ടു​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മാ​ണ് ​മ​റ്റൊ​രു​ ​പു​തു​മ.​ ​ഒ​രു​ ​മാ​സം​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വി​ല്പ​ന​ ​ന​ട​ക്കാ​റു​ണ്ടെ​ന്ന് ​വി​ജി​ത്ത് പ​റ​യു​ന്നു.​ ​കൂ​ടാ​തെ​ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ,​ ​വ​ന​വൃ​ക്ഷ​ങ്ങ​ൾ,​ ​ഔ​ഷ​ധ​ച്ചെ​ടി​ക​ൾ,​ ​അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ഒ​രു​ ​ന​ഴ്സ​റി​യു​മു​ണ്ട്.​ ​ജ​ല​സ​മൃ​ദ്ധി​ക്കാ​യി​ ​പ​ത്തോ​ളം​ ​കു​ള​ങ്ങ​ൾ​ ​വീ​ടി​നെ​ ​ചു​റ്റി​യു​ള്ള​ ​കൃ​ഷി​ ​സ്ഥ​ല​ത്താ​യി​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​പ്ലാ​സ്റ്റി​ക് ​ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​ ​ലോ​ക​ത്ത് ​മ​രം​ ​കൊ​ണ്ടും​ ​പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ഇ​വ​ർ​ ​തീ​ർ​ക്കു​ന്ന​ ​ജൈ​വ​ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ ​ന​മ്മെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ം.​ ​ഈ​ ​മ​ൺ​സൂ​ൺ​ ​കാ​ല​ത്ത് ​ഒ​രു​ ​ഫ്രൂ​ട്ട് ​ഫോ​റ​സ്റ്റ് (​ ​പ​ഴ​ത്തോ​ട്ടം​ ​)​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് ​ഇ​രു​വ​രു​ടെ​യും​ ​പു​തി​യ​ ​സ്വ​പ്നം.

ജോ​ലി​ക്കു​ ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ന്ന​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​യു​വാ​ക്ക​ളു​ടെ​ ​ഇ​ട​യി​ൽ​ ​കി​ട്ടി​യ​ ​ഉ​ദ്യോ​ഗം​ ​വ​ലി​ച്ചെ​റി​ഞ്ഞ് ​പ​ച്ച​മ​ണ്ണി​നെ​ ​കെ​ട്ടി​പ്പു​ണ​രാ​ൻ​ ​ധൈ​ര്യം​ ​കാ​ട്ടി​യ​ ​ഈ​ ​ദ​മ്പ​തി​മാ​ർ​ ​ന​മു​ക്കൊ​രു​ ​പാ​ഠം​ ​ത​ന്നെ​യാ​ണ്.​ ​ഉ​ഴു​തു​ണ്ണു​ന്ന​വ​നെ​ ​തൊ​ഴു​തു​ണ്ണ​ണ​മെ​ന്ന​ ​ജീ​വി​ത​വും​ ​സം​സ്‌​കാ​ര​വും​ ​എ​ന്നു​മു​ത​ലാ​ണ് ​ന​മു​ക്ക് ​അ​ന്യ​മാ​യി​ ​പോ​യ​തെ​ന്ന് ​ഇ​വ​ർ​ ​ന​മ്മെ​ ​ചി​ന്തി​പ്പി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും.
v

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AGRICULTURE, AGRICULTURE NEWS, VARANDHYA, VANI HARIPPAD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.