SignIn
Kerala Kaumudi Online
Wednesday, 17 July 2019 7.56 PM IST

അന്ന് അവിടെ ദേ​ശീ​യ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​വ​ല്ലാ​ത്തൊ​രു​ ​അ​ഭി​മാ​ന​മാ​യി​രു​ന്നു,​ ലഡാക് കീഴടക്കിയ മലയാളി പെൺകുട്ടി പറയുന്നു

anjana

രണ്ടു​ വർഷം മുമ്പുള്ള അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​ല​ഡാ​ക്ക് ​മ​ഞ്ഞു മ​ല​ ​കീ​ഴട​ക്കു​മ്പോ​ൾ​ ​തെ​ല്ലും​ ​ആ​ശ​ങ്ക​യി​ല്ലാ​യി​രു​ന്നു​ ​അ​ഞ്ജ​ന​യ്‌​ക്ക്.​ ​ഒ​ന്നി​ലും​ ​ത​ള​രാ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​ ​മ​ന​സും​ ​ ​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​ ​കു​ടും​ബ​വും​ ​മാ​ത്ര​മേ​ ​കൈ​മു​ത​ലാ​യു​ള്ളു.​ ​അ​വ​ൾ​ ​ത​ള​ർ​ന്നി​ല്ല​ ​ഇ​ട​യ്‌​ക്ക് ​പ​ല​വ​ട്ടം​ ​കാ​ലി​ട​റി​യെ​ങ്കി​ലും​ ​ആ​വേ​ശ​ത്തോ​ടെ​ ​മു​ന്നോ​ട്ട് ​ത​ന്നെ​ ​പോ​യി.​ ​ഒ​ടു​വി​ൽ​ ​ഹി​മാ​ല​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ല​ഡാ​ക്ക് ​മ​ല​നി​ര​ക​ൾ​ ​കീ​ഴ​ക്കു​മ്പോ​ൾ​ ​ഒ​റ്റ​ ​ആ​ഗ്ര​ഹ​മേ​ ​അ​വ​ൾ​ക്ക് ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​എ​വ​റ​സ്റ്റി​ൽ​ ​പോ​ക​ണം.​ 18540​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​ല​ഡാ​ക്ക് ​മ​ഞ്ഞുമ​ല​ ​ക​യ​റി​യ​ ​മിടുക്കിയാണ് പ​ത്ത​നം​തി​ട്ട​ ​പ​ന്ത​ളം​ ​സ്വ​ദേ​ശി​ ​അ​ഞ്ജ​ന.​ ​അ​തും​ ​പ​തി​നെ​ട്ടാ​മ​ത്തെ​ ​വ​യ​സി​ൽ.​ ​എ​ൻ.​സി.​സി​ ​കേ​ഡ​റ്റാ​യി​രു​ന്ന​ ​അ​ഞ്ജ​ന​യ​ട​ക്കം​ ​പ​തി​നെ​ട്ട് ​പേ​രാ​ണ് ​മ​ല​ക​യ​റി​യ​ത്.

യാ​ത്ര​യു​ടെ​ ​തു​ട​ക്കം​ ​ഇ​വി​ടെ
പ​ന്ത​ളം​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജി​ൽ​ ​എ​ൻ.​സി.​സി​ ​കേ​ഡ​റ്റാ​യി​രു​ന്നു​ ​അ​ഞ്ജ​ന.​ ​ചെ​ങ്ങ​ന്നൂ​രി​ലെ​ ​എ​ൻ.​സി.​സി​ ​കേ​ര​ള​ ​പ​ത്താം​ ​ബ​റ്റാ​ലി​യ​നാ​ണ് ​പ​ർ​വ​താ​രോ​ഹ​ണ​ത്തി​ന് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​അ​പേ​ക്ഷ​ ​ന​ൽ‌​കി.​ ​ആ​ദ്യം​ ​ഞ​ങ്ങ​ൾ​ ​നാ​ല് ​പേ​രാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​ട്രെ​യി​നിം​ഗി​ലും​ ​പ​ർ​വ​താ​രോ​ഹ​ണ​ത്തി​ലും​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​കു​റി​ച്ച് ​ എ​ൻ.​സി.​സി​ ​ഓ​ഫീ​സ​ർ​മാ​ർ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ബാ​ക്കി​ ​മൂ​ന്ന് ​പേ​രും​ ​പി​ന്മാ​റി.​ ​ഒട്ടും ​പേ​ടി​യൊ​ന്നും​ ​തോ​ന്നി​യി​ല്ലെ​ന്ന് ​അ​ഞ്​​ജ​ന​ ​പ​റ​യു​ന്നു.​ ​എ​ഴു​ത്തു ​പ​രീ​ക്ഷ​യും​ ​അ​ഭി​മു​ഖ​ത്തി​നും​ ​ശേ​ഷം​ ​പ്രാ​ഥ​മി​ക​ ​യോ​ഗ്യ​ത​ ​ല​ഭി​ച്ചു.​ ​ശേ​ഷം​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​ആ​രോ​ഗ്യ​​​കാ​യി​ക​ ​ക്ഷ​മ​ത​ ​പ​രീ​ക്ഷ​യാ​യി​രു​ന്നു.​ ​പ​തി​നേ​ഴ് ​കി​ലോ​യു​ള്ള​ ​ബാ​ഗ് ​എ​ടു​ക്കാ​ൻ​ ​നാ​ൽ​പ്പ​ത്ത​ഞ്ച് ​കി​ലോ​ ​ ഭാരമെങ്കിലും നമുക്ക് വേ​ണം.​ ​എ​ന്നാ​ൽ​ ​ഞാ​ൻ​ ​നാ​ൽ​പ്പ​ത്തി​ര​ണ്ട് ​കി​ലോ​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​തി​രി​കെ​ ​പോ​രാ​ൻ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഗ്ര​ഹ​മാ​ണ് ​മ​ട​ക്കി​ ​അ​യ​ക്ക​രു​തേ​ ​എ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​വ​ർ​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​സ​മ​യം​ ​ത​ന്നു.​ ​ആ​ ​ര​ണ്ട് ​ദി​വ​സം​ ​കൊ​ണ്ട് ​നാ​ൽ​പ്പ​ത്തി​യാ​റ് ​കി​ലോ​ ​ആ​യി.​ ​പ​ത്ത് ​ദി​വ​സം​ ​കൊ​ണ്ട് ​അ​വി​ടെ​യും​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പാ​ര​ച്യൂ​ട്ട് ​ജംപിംഗും​ ​വ​ശ​മാ​ക്കി.

ത​ണു​പ്പും​ ​ഹി​ന്ദി​യും​ ​വി​ല്ല​ൻ​മാ​രാ​യ​ ​ദി​വ​സ​ങ്ങൾ
ആ​ദ്യ​ത്തെ​ ​പ്ര​ശ്‌​നം​ ​ത​ണു​പ്പാ​യി​രു​ന്നു.​ ​എ​നി​ക്കും​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​വ​ന്ന​ ​ര​ണ്ട് ​കു​ട്ടി​ക​ൾ​ക്കും​ ​ത​ണു​പ്പ് ​സ​ഹി​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​ഛ​ർ​ദ്ദി​യും​ ​ത​ല​ക​റ​ക്ക​വും​ ​കാ​ര​ണം​ ​ആ​ദ്യം​ ​ടെ​ന്റി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങാ​നെ​ ​പ​റ്റി​ല്ലാ​യി​രു​ന്നു.​ ​അ​വി​ടെ​യും​ ​മ​ട​ക്കി​ ​അ​യ​ക്കു​മോ​ ​എ​ന്ന​ ​ഭ​യം​ ​വീ​ണ്ടും​ ​വ​ന്നു.​ ​പ​ക്ഷേ ​അ​ടു​ത്ത​ദി​വ​സം​ ​ ത​ന്നെ​ ​കാ​ലാ​വ​സ്ഥ​യു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ട്ടു.​ ​എ​ന്നാ​ലും​ ​ ടെ​ന്റി​ൽ​ ​ വി​ശ്ര​മി​ക്കാ​ൻ​ ​ആ​യി​രു​ന്നു​ ​നി​ർ​ദേ​ശം.​ ​പ​ക്ഷേ ​ബാ​ക്കി​യു​ള്ള​വ​ർ​ ​മൂ​ന്ന് ​ദി​വ​സം​ ​കൊ​ണ്ട് ​പ​ഠി​ച്ചെ​ടു​ത്ത​ത് ​ഞ​ങ്ങ​ൾ​ ​ഒ​റ്റ​ ​ദി​വ​സം​ ​കൊ​ണ്ട് ​പ​ഠി​ച്ചു.​ ​അ​ങ്ങ​നെ​യാ​ണ് ​ല​ഡാ​ക്കി​ലേ​ക്ക് ​പു​റ​പ്പെ​ടു​ന്ന​ത്. ഹി​ന്ദി​ ​ആ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​വി​ല്ല​ൻ.​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഇം​ഗ്ലീ​ഷ് ​പ​റ​ഞ്ഞാ​ണ് ​പി​ടി​ച്ചു​ ​നി​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഹി​ന്ദി​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​ഓ​ഫീ​സ​ർ​ ​നി​ർ​ബ​ന്ധം​ ​പ​റ​ഞ്ഞു.​ ​ര​ണ്ട് ​മാ​സ​വും​ ​പ​ത്ത് ​ദി​വ​സ​വും​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ളു​മാ​യി​ ​ചെ​ല​വ​ഴി​ക്കേ​ണ്ട​തി​നാ​ൽ​ ​ഹി​ന്ദി​ ​പ​ഠി​ക്കാ​ൻ​ ​പ​ത്ത് ​ദി​വ​സം​ ​ത​ന്നു.​ ​ആ​ദ്യ​മൊ​ക്കെ​ ​ബു​ദ്ധി​മു​ട്ട് ​തോ​ന്നി​യെ​ങ്കി​ലും​ ​പി​ന്നീ​ട് ​മ​ന​സി​ലാ​യി​തു​ട​ങ്ങി.​ ​ത​ന്ന​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​ത​ന്നെ​ ​ഹി​ന്ദി​ ​പ​ഠി​ച്ചെ​ടു​ത്തു.

പ​രി​ശീ​ല​ന​ത്തി​ന് ​ശേ​ഷം​ ​ല​ഡാ​ക്കി​ലേ​ക്ക്
അ​മ്പ​ത് ​പേ​രു​ള്ള​ ​സം​ഘ​ത്തി​ലെ​ ​ഒ​രേ​ ​ഒ​രു​ ​മ​ല​യാ​ളി​ ​അ​ഞ്ജ​ന​ ​ആ​യി​രു​ന്നു.​ ​ഓ​രോ​ ​പ​രി​ശീ​ല​നം​ ​ക​ഴി​യു​മ്പോ​ഴും​ ​അം​ഗ​ങ്ങ​ൾ​ ​കു​റ​ഞ്ഞു​വ​ന്നു.​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ആ​ദ്യ​യാ​ത്ര​ ​മ​ണാ​ലി​യി​ലേ​ക്കാ​യി​രു​ന്നു.​ ​അ​പ്പോ​ഴേ​ക്കും​ ​ഇ​രു​പ​ത് ​പേ​രാ​യ​ ​സം​ഘം​ ​വീ​ണ്ടും​ ​പ​തി​നെ​ട്ടി​ലേ​ക്ക് ​ചു​രു​ങ്ങി​യി​രു​ന്നു.​ ​ക്യാ​പ്ട​ൻ​ ​അ​രു​ന്ധ​തി,​ ​സ​ൺ​ബേ​ർ​ ​സിം​ഗ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​ർ​വ​താ​രോ​ഹ​ണം.​ ​മ​ഞ്ഞുമ​ല​ ​ക​യ​റാ​ൻ​ ​വ​ട​വും​ ​മ​ഞ്ഞും വെ​ട്ടി​മാ​റ്റാ​നു​ള്ള​ ​ആ​യു​ധ​വും​ ​വ​സ്ത്ര​വും​ ​ക്ര​ബോ​ൺ​ ​ഷൂ​സും​ ​എ​ല്ലാം​ ​കൈ​യ്യി​ലു​ണ്ടെ​ങ്കി​ലും​ ​സാ​ധാ​ര​ണ​ ​രീ​തി​യി​ൽ​ ​ന​ട​ക്കു​ക​ ​പ്ര​യാ​സ​മാ​യി​രു​ന്നു.​ ​മ​ഞ്ഞു ​പ്ര​ത​ല​ത്തി​ന്റെ​ ​ഉ​റ​പ്പ് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഐ​സ് ​എ​ക്‌​സ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ഒ​രു​ ​കു​ട്ടി​ ​കാ​ല് ​തെ​ന്നി​ ​താ​ഴേ​ക്ക് ​പ​തി​ച്ചു.​ ​നെ​ഞ്ച് ​വ​രെ​ ​​താ​ഴ്ന്നു പോ​യി.​ ​ഇ​ത് ​ക​ണ്ട് ​എ​ന്ത് ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ദ്യം​ ​പ​ക​ച്ചെ​ങ്കി​ലും​ ​മ​ഞ്ഞ് ​മാ​ന്തി​മാ​റ്രി​ ​വ​ള​രെ​ ​ക​ഷ്ട​പ്പെ​ട്ടാ​ണ് ​ആ​ ​കു​ട്ടി​യെ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ഐ​സ് ​എ​ക്‌​സ് ​കു​ത്തു​ന്ന​ ​ഭാ​ഗ​ത്ത് ​നീ​ല​ ​വെ​ളി​ച്ച​മാ​ണെ​ങ്കി​ൽ​ ​മ​ഞ്ഞ്പ്ര​ത​ല​ത്തി​ന് ​ ഉ​റ​പ്പ് ​കു​റ​വാ​ണെ​ന്നും​ ​ക​റു​പ്പാ​ണെ​ങ്കി​ൽ​ ​പാ​റ​യ്‌​ക്ക് ​മു​ക​ളി​ലെ​ ​മ​ഞ്ഞാ​ണെ​ന്നും​ ​മ​ന​സി​ലാ​ക്കാം.​ ​

എ​ന്നാ​ൽ​ ​ഐ​സ്എ​ക്‌​സും​ ​കാ​ലും​ ​ഒ​രു​മി​ച്ച് ​വ​ച്ച​പ്പോ​ഴാ​ണ് ​ആ​ ​കു​ട്ടി​ ​വീ​ണ​ത്.​ ​ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​കാ​ല് ​വ​യ്‌​ക്കാ​വൂ​ ​എ​ന്നും​ ​അ​ല്ലാ​ത്ത​പ്പോ​ൾ​ ​വ​ടം​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദേ​ശം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ മു​ക​ളി​ലേ​ക്ക് ​പോ​കും​ ​തോ​റും​ ​ചു​റ്റി​ലും​ ​നീ​ല​ ​വെ​ളി​ച്ചം​ ​ത​ന്നെ.​ ​അ​പ​ക​ട​മാ​ണെ​ന്ന് ​മ​ന​സി​ലാ​യെ​ങ്കി​ലും ​ ​പി​ന്തി​രി​യാ​ൻ​ ​ആ​രും​ ​ത​യാ​റാ​യി​ല്ല.​ ​വ​ടം​ ​ഉ​പ​യോ​ഗി​ച്ച് ​വീ​ണ്ടും​ ​മു​ന്നോ​ട്ട് ​ പോ​കു​ക​യാ​യി​രു​ന്നു.​ ​ഇ​നി​ ​ഇ​രു​പ​ത​ടി​ ​മാ​ത്ര​മേ​യു​ള്ളു​ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ​ ​എ​ന്ന​റി​ഞ്ഞ​പ്പോ​ ​ഞ​ങ്ങ​ൾ​ ​നാ​ൽ​വ​ർ​ ​സം​ഘ​മാ​യി​ ​ചു​രു​ങ്ങി​യി​രു​ന്നു.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​പി​ന്നാ​ലെ​ ​വ​രു​ന്ന​തേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​ഞ​ങ്ങ​ൾ​ ​നാ​ലു പേ​ർ​ ​ചേ​ർ​ന്ന് ​ദേ​ശീ​യ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​വ​ല്ലാ​ത്തൊ​രു​ ​അ​ഭി​മാ​ന​മാ​യി​രു​ന്നു.​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​പ​റ്രാ​ത്ത​ ​സ​ന്തോ​ഷം.​ ​അ​പ്പോ​ഴേ​ക്കും​ ​എ​വ​റ​സ്റ്റി​ലും​ ​പോ​ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ക​ല​ശ​ലാ​യി​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ക​യ​റി​യ​തി​നേ​ക്കാ​ൾ​ ​ബു​ദ്ധി​മു​ട്ട് ​തി​രി​ച്ചി​റ​ങ്ങാ​നാ​യി​രു​ന്നു.​ ​പ​ല​യി​ട​ത്തും​ ​നി​ര​ങ്ങി​ ​ഇ​റ​ങ്ങേ​ണ്ടി​ ​വ​ന്നു.​ ​ശ​ക്ത​മാ​യ​ ​മ​ഞ്ഞ് ​വീ​ഴ്ച​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​തി​രി​കെ​ ​എ​ത്തു​മ്പോ​ൾ​ ​എ​ന്തൊ​ക്കെ​യോ​ ​നേ​ടി​യ​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.

ഭ​യ​മി​ല്ല​ ​ഇ​നി​യും​ ​പോ​ക​ണം
പത്തനംതിട്ട ​പ​ടു​കോ​ട്ടു​ക്ക​ൽ​ ​വേ​ല​ൻ​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ച​ന്ദ്ര​ന്റെ​യും​ ​ ത​ങ്ക​മ​ണി​യു​ടെ​യും​ ​മ​ക​ളാ​ണ് ​അ​ഞ്ജ​ന.​ ​അ​ച്‌​ഛ​ൻ​ ​ച​ന്ദ്ര​ൻ​ ​വെ​റ്രി​ല​ ​ക​ർ​ഷ​ക​നാ​ണ്.​ ​ക​ഥ​ക​ളി​യി​ലും​ ​മി​ടു​ക്കി​യാ​ണ് ​അ​ഞ്ജ​ന.​ ​താ​യ്‌​കോ​ണ്ട​യും​ ​പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്.​ ​സൈ​നി​ക​ ​സേ​വ​നം​ ​ആ​ണ് ​ല​ക്ഷ്യം.​ ​അ​തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ്.​ ​എ​വ​റ​സ്റ്റ് ​എ​ന്ന​ ​മോ​ഹം​ ​എ​പ്പോ​ഴും​ ​ഉ​ണ്ട്.​ ​പ​ക്ഷേ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​സ​ഹാ​യി​ക്കാ​ൻ​ ​ആ​രു​മി​ല്ലാ​ത്ത​താ​ണ് ​പ്ര​ശ്‌​നം.​ ​എ​നി​ക്ക് ​സാ​ധി​ക്കും​ ​എ​ന്ന് ​പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ട്.​ ​അ​തി​നാ​യി​ ​കു​റ​ച്ചൂ​ടെ​ ​ക​ഠി​ന​മാ​യ​ ​പ​രി​ശീ​ല​നം​ ​വേ​ണം.​ ​സാ​മ്പ​ത്തി​കം​ ​എ​ന്ന​ ​ഒ​റ്റ​ ​കാ​ര​ണ​ത്താ​ൽ​ ​പ​ല​ ​സ്വ​പ്‌​ന​ങ്ങ​ളും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സ്ഥ​യാ​ണ് ​പാ​വ​പ്പെ​ട്ട​ ​വീ​ട്ടി​ലെ​ ​കു​ട്ടി​ക​ൾ​ക്ക്.​ ​ഇ​തൊ​ക്കെ​ ​അ​ഹ​ങ്കാ​ര​മാ​ണെ​ന്ന് ​ക​രു​തു​ന്ന​വ​രും​ ​ഉ​ണ്ട്.​ ​ആ​രെ​ങ്കി​ലും​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ഏ​റ്റെ​ടു​ത്താ​ൽ​ ​ഇ​നി​യും​ ​ഉ​യ​ര​ങ്ങ​ളി​ൽ​ ​എ​ത്താ​ൻ​ ​സാ​ധി​ക്കും​ ​എന്ന ഉ​റ​പ്പു​ണ്ടെ​ന്ന് ​അ​ഞ്ജ​ന​ ​പ​റ​യു​ന്നു.​ ​എ​വ​റ​സ്റ്റി​ലേ​ക്ക് ​യാ​ത്ര​ ​പോ​യ​വ​രി​ൽ​ ​മി​ക്ക​വ​രും​ ​പ​കു​തി​യ്‌​ക്ക് ​വ​ച്ച് ​നി​ർ​ത്തി​ ​തി​രി​ച്ചു വരാറുണ്ടെന്നും ഓ​ക്‌​സി​ജ​ൻ​ ​ല​ഭി​ക്കാ​തെ​ ​മ​രി​ക്കു​ന്ന​വ​രും​ ​ഉ​ണ്ടെ​ന്ന് ​അ​റി​യാം.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​ഭ​യ​മി​ല്ല.​ ​അ​വ​സ​രം​ ​ല​ഭി​ച്ചാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​എ​വ​റ​സ്റ്റി​ൽ​ ​പോ​കാ​ൻ​ ​ശ്ര​മി​ക്കും​ ​എ​ന്ന് ​അ​ഞ്ജ​ന​ ​ഉ​റ​പ്പി​ച്ചു​ ​പ​റ​യു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, ANJANA, LADAKH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.