കടമ്പഴിപ്പുറം: പാലത്തറ ഭഗവതി ക്ഷേത്രത്തിലെ വലിയാറാട്ട് ഭരണി വേലാഘോഷങ്ങൾക്ക് കൊടിയേറ്റത്തോടെ തുടക്കമായി. വിശേഷാൽ പൂജകൾക്കും കൊടിയേറ്റത്തിനും തന്ത്രി പനാവൂർ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവാതിര കളി, നൃത്തനൃത്യങ്ങൾ, സംഗീതസന്ധ്യ, കളംപാട്ട്, നാടൻപാട്ട് എന്നിവ അരങ്ങേറി.
ദിവസേന രാവിലെ ഗണപതി ഹോമം, ദാരികവധം പാട്ട്, വൈകിട്ട് ചുറ്റുവിളക്ക്, നാദസ്വരം, കേളി, കൂത്ത് എന്നിവ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് കളംപാട്ട്, ഏഴരയ്ക്ക് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, നാളെ വൈകിട്ട് അഞ്ചിന് സർപ്പബലി, ഏഴിന് കളംപാട്ട്, ഏഴരക്ക് മിഴാവിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |