പറവൂർ: പുത്തൻവേലിക്കര കീഴുപ്പാടം സൽബുദ്ധിമാത പള്ളിയങ്കണത്തിൽ തിരുപ്പട്ട സ്വീകരണത്തിന്റെ ഭാഗമായി 150 അടി നീളവും പത്ത് അടി വീതിയുമുള്ള മുന്തിരിപ്പന്തൽ ഒരുക്കി. മുട്ടിക്കൽ നിഖിൽ ജോർജിന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ ഭാഗമായാണിത്. പള്ളിയുടെ നേതൃത്വത്തിൽ 300 കിലോഗ്രാം മുന്തിരി ഉപയോഗിച്ചാണ് പന്തൽ ഒരുക്കിയത്. തേനിയിൽ നിന്ന് മുന്തിരി കൊണ്ടുവന്ന് ഇടവക ജനങ്ങൾ ചേർന്നാണ് തയാറാക്കിയത്. കറുത്ത മുന്തിരിയാണ് ഉപയോഗിച്ചത്. പള്ളി നടയിൽ നിന്നാണ് ഒരുക്കിയത്. ഇരുമ്പു കമ്പികൾ ഉപയോഗിച്ചു ഫ്രെയിം ഉണ്ടാക്കിയ ശേഷം അതിൽ മുന്തിരികൾ തൂക്കിയിടുകയായിരുന്നു. പള്ളിയുടെ പാരിഷ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് മുന്തിരിപ്പന്തൽ തയാറാക്കിയതെന്ന് വികാരി ഫാ. ആന്റണി ചില്ലട്ടശേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |