SignIn
Kerala Kaumudi Online
Monday, 16 September 2019 12.16 AM IST

സി​നി​മ​ ​റി​യ​ലി​സ്റ്റി​ക് ​ആ​ണെ​ങ്കി​ലും ​അ​ല്ലെ​ങ്കി​ലും ഒാടേണ്ടത് നിർമ്മാതാവിന്റെ ആവശ്യമാണ്: ഷീല

sheela

ആത്മവിശ്വാസത്തിന്റെ സൗന്ദര്യമാണെന്നും മലയാളത്തിന്റെ സ്വന്തം നായിക ഷീല. അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്റെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​ത്തും​ ​മ​ല​യാ​ളി​ ​മ​റ​ന്നി​ട്ടി​ല്ലാ​ത്ത​ ​പേ​ര്.​ ​നാ​യ​ക​നൊ​പ്പം​ ​ത​ല​പ്പൊ​ക്ക​മു​ണ്ടാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക്.​ ​എ​ന്നി​ട്ടും​ ​അ​ർ​ഹി​ക്കു​ന്ന​ ​പു​ര​സ്‌​കാ​ര​ങ്ങ​ളൊ​ന്നും​ ​അ​വ​രെ​ ​തേ​ടി​യെ​ത്തി​യി​ല്ല.​ ​മ​റ​ന്നു​പോ​യ​ ​ആ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ക്കെ​ല്ലാ​മു​ള്ള​ ​ഉ​ത്ത​ര​മാ​യി​രു​ന്നു​ ​ഇ​ത്ത​വ​ണ​ത്തെ​ ​ജെ.​സി.​ ​ഡാ​നി​യേ​ൽ​ ​പു​ര​സ്‌​കാ​രം.​ ​അ​ടു​ത്ത​വ​ർ​ഷം​ ​പു​തി​യൊ​രു​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു​ ​ഈ​ ​സ​ന്തോ​ഷ​വാ​ർ​ത്ത.​ ​ഷീ​ല​ ​സം​സാ​രി​ക്കു​ന്നു.

എ​ത്ര​മാ​ത്രം​ ​സ​ന്തോ​ഷ​മു​ണ്ട് ?
വ​ള​രെ​ ​അ​ഭി​മാ​നം​ ​തോ​ന്നി.​ ​സി​നി​മ​യി​ലു​ള്ള​തും​ ​അ​ല്ലാ​ത്ത​തു​മാ​യ​ ​കു​റേ​ ​പേ​ർ​ ​വി​ളി​ച്ചു.​ ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ച്ച​ ​ശേ​ഷം​ ​എ​ല്ലാ​വ​രും​ ​പ​റ​ഞ്ഞ​ത് ​എ​ത്ര​യോ​ ​നേ​ര​ത്തെ​ ​നി​ങ്ങ​ൾ​ക്ക് ​കി​ട്ടേ​ണ്ട​താ​യി​രു​ന്നു​ ​എ​ന്നാ​ണ്.​ ​ഈ​ ​പു​ര​സ്‌​കാ​ര​ത്തി​ന്റെ​ ​അ​ർ​ത്ഥം​ ​ത​ന്നെ​ ​മാ​റി​പ്പോ​യെ​ന്നാ​ണ് ​സി​നി​മ​യി​ലെ​ ​ത​ന്നെ​ ​വ​ലി​യൊ​രാ​ൾ​ ​പ​റ​ഞ്ഞ​ത്.​ ​അ​തി​ൽ​ ​എ​ത്ര​മാ​ത്രം​ ​സ​ത്യ​മു​ണ്ടെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​ശാ​ര​ദ,​ ​മോ​ഹ​ൻ​ലാ​ൽ,​ ​ക​മ​ൽ,​ ​സേ​തു​മാ​ധ​വ​ൻ​ ​സാ​ർ...​ ​അ​ങ്ങ​നെ​ ​എ​ല്ലാ​വ​രും​ ​വി​ളി​ച്ചു.​ ​എ​ല്ലാ​വ​രു​ടെ​യും​ ​മ​ന​സി​ൽ​ ​ഞാ​നു​ണ്ടെ​ന്ന​റി​ഞ്ഞ​തി​ലാ​ണ് ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷം.

സ്ത്രീ​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​അം​ഗീ​കാ​രം​ ​കൂ​ടി​യ​ല്ലേ​ ​ഈ​ ​പു​ര​സ്‌​ക്കാ​രം?
എ​ന്നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​സ്ത്രീ,​ ​പു​രു​ഷ​ൻ​ ​എ​ന്ന​ ​വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല.​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​ഇ​തു​വ​രെ​ ​ക​ണ്ടി​ട്ടു​മി​ല്ല,​ ​ആ​രും​ ​പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​മി​ല്ല.​ ​കു​റേ​ ​നാ​ളാ​യി​ ​സി​നി​മ​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​യ​ല്ലേ​ ​ ഈ​ ​പു​ര​സ്​​കാ​ര​ത്തി​ന് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ​ക​ണ്ടാ​വ​ണം,​ ​അ​ല്ലാ​തെ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​എ​നി​ക്ക് ​ത​ന്ന​തെ​ന്നും​ ​അ​റി​യി​ല്ല.​ ​നി​ങ്ങ​ൾ​ ​എ​ന്തി​നാ​ണ് ​എ​പ്പോ​ഴും​ ​സ്ത്രീ,​ ​പു​രു​ഷ​ൻ​ ​എ​ന്നി​ങ്ങ​നെ​ ​വേ​ർ​തി​രി​ക്കു​ന്ന​ത്.​ ​ന​മ്മു​ടെ​ ​വീ​ട്ടി​ൽ​ ​ഭ​ർ​ത്താ​വും​ ​ആ​ങ്ങ​ള​മാ​രും​ ​ജോ​ലി​ക്ക് ​പോ​കു​ന്നി​ല്ലേ...​ ​അ​ങ്ങ​നെ​ ​ക​രു​തി​യാ​ൽ​ ​മ​തി.​ ​അ​ല്ലാ​തെ​ ​സ്ത്രീ,​ ​പു​രു​ഷ​ൻ​ ​അ​ങ്ങ​നെ​ ​ഒ​രു​ ​പ്ര​ശ്‌​​​ന​മു​ണ്ടെ​ന്ന് ​ഇ​തു​വ​രെ​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​ക​ഴി​വ് ​മാ​ത്രം​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​മ​തി.

അം​ഗീ​കാ​രം​ ​ഏ​റെ​ ​വൈ​കി​പ്പോ​യോ?
ഇ​പ്പോ​ൾ​ ​കി​ട്ടി​യ​ത് ​ത​ന്നെ​ ​സ​ന്തോ​ഷം.​ ​വൈ​കി​യോ​ ​ഇ​ല്ല​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​നി​ങ്ങ​ളാ​ണ്.
ഒ​രു​പാ​ട് ​അം​ഗീ​കാ​ര​ങ്ങ​ളൊ​ന്നും​ ​തേ​ടി​ ​വ​രാ​ത്ത​തു​കൊ​ണ്ട് ​ സ​ന്തോ​ഷ​മാ​ണെ​ന്ന് ​അ​വാ​ർ​ഡി​ന് ​ ശേ​ഷം​ ​പ​റ​ഞ്ഞി​രു​ന്ന​ല്ലോ?
ചി​ല​പ്പോ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​ ​വ​ന്ന​വ​ർ​ക്കും​ ​ഇ​ന്ന് ​വ​ന്ന​വ​ർ​ക്കു​മു​മെ​ല്ലാം​ ​പ​ത്മ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടി​ല്ലേ.​ ​ഒ​രു​ ​കൊ​ച്ചു​പെ​ൺ​കു​ട്ടി​ക്ക് ​ആ​ദ്യ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​പ​ത്മ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​സ​ന്തോ​ഷ​മി​ല്ലെ​ന്ന​ല്ല,​ ​ പ​ക്ഷേ,​ ​ഇ​ത്ര​യും​ ​വ​ർ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​ നി​ന്നി​ട്ടു​പോ​ലും​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഈ​ ​അം​ഗീ​കാ​ര​മൊ​ന്നും​ ​ല​ഭി​ക്കാ​തെ​ ​പോ​യ​തെ​ന്ന് ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​എ​ന്നോ​ടെ​ന്താ​ണ് ​ഇ​വ​ർ​ക്കെ​ല്ലാം​ ​വി​രോ​ധം,​ ​അ​വാ​ർ​ഡ് ​ക​മ്മി​റ്റി​ക്കാ​ർ​ക്ക് ​ഇ​ത്ര​യും​ ​ദേ​ഷ്യ​മു​ണ്ടോ​ ​എ​ന്നൊ​ക്കെ​ ​ചി​ന്തി​ച്ചി​ട്ടു​ണ്ട്.​ ​കാ​ര​ണം​ ​അ​വാ​ർ​ഡ് ​വ​രു​മ്പോ​ൾ​ ​ആ​രും​ ​എ​ന്നെ​ ​ഓ​ർ​ത്തി​ട്ടി​ല്ല.​ ​പി​ന്നെ​പ്പി​ന്നെ​ ​എ​ന്നാ​ലി​നി​ ​വേ​ണ്ടെ​ന്ന് ​ക​രു​തു​ക​യും​ ​ചെ​യ്​​തു.​ ​അ​തി​ൽ​ ​ദുഃ​ഖ​മോ,​ ​ആ​രോ​ടും​ ​ദേ​ഷ്യ​മോ​ ​ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​കു​ഴ​പ്പ​മാ​ണോ,​ ​ഇ​നി​ ​എ​ന്റെ​ ​അ​ഭി​ന​യ​ത്തി​ന്റേ​താ​ണോ,​ ​ഭാ​ഗ്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ​ ​എ​ന്നൊ​ക്കെ​ ​ഓ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ​മാ​ത്രം.

അ​ഭി​ന​യി​ക്കാ​ൻ​ ​എ​ന്തെ​ങ്കി​ലും​ ​നി​ബ​ന്ധ​ന​ക​ളു​ണ്ടോ​ ​ഇ​പ്പോ​ൾ?
വ​ർ​ഷ​ത്തി​ൽ​ ​ഒ​രു​ ​സി​നി​മ​ ​മാ​ത്ര​മേ​ ​ചെ​യ്യാ​റു​ള്ളൂ.​ ​മ​ല​യാ​ള​ത്തി​ൽ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നൊ​പ്പം​ ​'​എ​ ​ഫോ​ർ​ ​ആ​പ്പി​ൾ​"​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ഉടൻ റി​ലീ​സാ​കും.​ ​വ​രു​ന്ന​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളും​ ​ചെ​യ്യാ​റി​ല്ല,​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​ചി​ത്ര​മാ​ണെ​ങ്കി​ൽ​ ​അ​ഭി​ന​യി​ക്കും.​ ​ടി.​വി​ ​ഷോ​ക​ൾ​ക്കും​ ​പ​രി​പാ​ടി​ക​ൾ​ക്കു​മാ​യാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​വ​രു​ന്ന​ത്.

ഒ​രു​ ​ദി​വ​സ​ത്തെ​ ​ജീ​വി​തം​ ​എ​ങ്ങ​നെ​യാ​ണ്?
രാ​വി​ലെ​ ​എ​ഴു​ന്നേ​ൽ​ക്കും.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ന​ട​ക്കു​ന്ന​ ​പ​തി​വു​ണ്ട്.​ ​അ​തു​ക​ഴി​ഞ്ഞ് ​വീ​ട്ടി​ൽ​ ​വ​ന്ന് ​യോ​ഗ,​ ​പി​ന്നെ​ ​കോ​ഫി,​ ​ഭ​ക്ഷ​ണം.​ ​അ​പ്പോ​ഴേ​ക്കും​ ​പ​ത്തു​മ​ണി​യാ​കും.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​ഫോ​ൺ​കാ​ളു​ക​ൾ​ ​അ​പ്പോ​ഴേ​ക്കും​ ​വ​രും.​ ​അ​വ​രോ​ടെ​ല്ലാം​ ​സം​സാ​രി​ക്കും.​ ​വേ​റെ​ ​എ​ന്തെ​ങ്കി​ലും​ ​തി​ര​ക്കു​ണ്ടെ​ങ്കി​ൽ​ ​ഫോ​ൺ​ ​നോ​ക്കാ​ൻ​ ​പോ​ലും​ ​നേ​ര​മു​ണ്ടാ​കി​ല്ല.​ ​പി​ന്നെ​ ​ടി.​വി​ ​കു​റേ​ ​നേ​രം​ ​കാ​ണും,​ ​വാ​ർ​ത്ത​ക​ളാ​ണ് ​കൂ​ടു​ത​ലും​ ​ശ്ര​ദ്ധി​ക്കു​ന്ന​ത്,​ ​പ​ത്രം​ ​വാ​യി​ക്കും.​ ​അ​തു​ ​ക​ഴി​ഞ്ഞ് ​റി​ലീ​സാ​യ​ ​ചി​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​തി​യേ​റ്റ​റി​ൽ​ ​പോ​കും.​ ​എ​ത്ര​യോ​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​ശീ​ല​മാ​ണ്.​ ​ഒ​രു​ ​ദി​വ​സം​ ​ഒ​രു​ ​സി​നി​മ​യെ​ങ്കി​ലും​ ​കാ​ണും,​ ​അ​ത് ​ഏ​തു​ഭാ​ഷ​യാ​ണെ​ങ്കി​ലും​ ​കു​ഴ​പ്പ​മി​ല്ല.​ ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ് ​സി​നി​മ​ ​കാ​ണ​ൽ.​ ​പൊ​ട്ടി​യ​ ​പ​ട​മാ​യാ​ലും​ ​വി​ജ​യി​ച്ച​താ​ണെ​ങ്കി​ലും​ ​കാ​ണും.​ ​സി​നി​മ​യ്‌​ക്ക് ​പോ​യി​ല്ലെ​ങ്കി​ൽ​ ​വീ​ട്ടി​ലി​രു​ന്ന് ​പെ​യി​ന്റിം​ഗ് ​ചെ​യ്യും.​ ​ആ​റു​വ​യ​സു​മു​ത​ൽ​ ​ചി​ത്രം​ ​വ​ര​യ്‌​ക്കു​ന്നു​ണ്ട്.​ ​വീ​ട്ടി​ലാ​ർ​ക്കും​ ​അ​ഭി​ന​യ​വും​ ​വ​ര​യു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ഭി​ന​യ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ൾ​ ​വ​ര​യ്‌​ക്കാ​ൻ​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ങ്കി​ലും​ ​ഷോ​ട്ടി​ന്റെ​ ​ഇ​ട​യി​ലൊ​ക്കെ​ ​വ​ര​യ്‌​ക്കും.​ ​പ​ക്ഷേ​ ​അ​പ്പോ​ഴും​ ​മ​ന​സി​ൽ​ ​വ​ര​യു​ണ്ടാ​യി​രു​ന്നു.​ ​ ​ ​മു​പ്പ​തു​വ​ർ​ഷ​മാ​യി​ ​വ​ര​ച്ച ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​വ​ര​യ്‌​ക്ക​ണ​മെ​ന്ന് ​തോ​ന്നു​മ്പോ​ൾ​ ​പി​ന്നീ​ട​ത്തേ​ക്ക് ​മാ​റ്റി​വ​യ്‌​ക്കാ​റി​ല്ല.​ ​പ​ഴ​യ​ ​സി​നി​മ​ക​ൾ​ ​വ​ല്ല​പ്പോ​ഴും​ ​കാ​ണാറുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെ​ ​അ​റു​ന്നൂ​റ് ​ഗാ​ന​ങ്ങ​ൾ​ ​എ​ന്റെ​ ​ശേ​ഖ​ര​ത്തി​ലു​ണ്ട്.​ ​ആ​രാ​ധ​ക​ർ​ ​അ​യ​ച്ചു​ ​ത​ന്ന​താ​ണി​ത്.​ ​അ​തും​ ​സ​മ​യം​ ​കി​ട്ടു​മ്പോ​ൾ​ ​കേ​ൾ​ക്കാ​റു​ണ്ട്.

ന​ല്ലൊ​രു​ ​വാ​യ​ന​ക്കാ​രി​യു​മാ​ണ്?
അ​തേ.​ ​ഒ​രു​പാ​ട് ​വാ​യി​ക്കും.​ ​കെ.​ ​ആ​ർ.​ ​മീ​ര​യു​ടെ​ ​ക​ഥ​ക​ളും​ ​നോ​വ​ലു​ക​ളും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​കാ​ത്തി​രു​ന്നു​ ​വാ​യി​ക്കു​ന്ന​ ​എ​ഴു​ത്താ​ണ് ​അ​വ​രു​ടേ​ത്.​ ​എ​നി​ക്കൊ​രു​പാ​ട് ​ഇ​ഷ്‌​ട​മാ​ണ്.

റി​യ​ലി​സ്റ്റി​ക്ക് ​സി​നി​മ​ക​ളു​ടെ​ ​കാ​ല​മാ​ണ​ല്ലോ​ ​ഇ​ത്?
സി​നി​മ​ ​റി​യ​ലി​സ്റ്റി​ക് ​ആ​ണെ​ങ്കി​ലും​ ​അ​ല്ലെ​ങ്കി​ലും​ ​ഓ​ർ​ക്കേ​ണ്ട​ത് ​അ​തൊ​രു​ ​വ്യ​വ​സാ​യ​മാ​ണെ​ന്നാ​ണ്.​ ​ഒ​രു​ ​നി​ർ​മ്മാ​താ​വ് ​പ​ണം​ ​മു​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​സി​നി​മ​ ​കു​റ​ച്ചു​ ​കൂ​ടെ​ ​ഓ​ട​ണം.​ ​എ​ത്ര​ ​വ​ലി​യ​ ​ആ​ർ​ട്ട് ​മൂ​വി​യാ​ണെ​ങ്കി​ലും​ ​അ​ത് ​വി​ൽ​ക്കു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​അ​യാ​ൾ​ക്ക് ​കാ​ശു​കി​ട്ടു​ള്ളൂ.​ ​ഒ​രു​ ​മ​നു​ഷ്യ​ന്റെ​ ​അ​ദ്ധ്വാ​ന​ഫ​ലം​ ​കൂ​ടി​യാ​ണ​ത്.​ ​ഒ​രു​ ​കാ​മു​ക​ൻ​ ​കാ​മു​കി​യെ​ ​ക​ണ്ട​യു​ട​ൻ​ പാട്ടാണ്. അതും ലണ്ടനിൽ.​ ​അ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ത് ​എ​വി​ടെ​യാ​ണ്,​ ​കു​ട്ട​നാ​ട്ടി​ൽ. പക്ഷേ പാട്ട് ഇവിടെ കാണിക്കില്ല. ​ ​എ​ന്റെ​ ​കൊ​ച്ചു​മ​ക്ക​ൾ​ ​അ​മ്മു​വും​ ​അ​ക്കു​വും​ ​സി​നി​മ​ ​കാ​ണു​മ്പോ​ൾ​ ​പ​റ​യും,​ ​ഇ​പ്പോ​ൾ​ ​പാ​ട്ടു​വ​രു​മെ​ന്ന്.​ ​അ​ത് ​ക​റ​ക‌്ടാ​യി​രി​ക്കു​ക​യും​ ​ചെ​യ്യും.​ ​ സി​നി​മ​ ​എ​ന്നു​പ​റ​യു​ന്ന​ത് ​ലോ​ട്ട​റി​ ​ടി​ക്ക​റ്റാ​ണ്,​ ​അ​ടി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​കാ​ശു​കി​ട്ടൂ.​ ​ചി​ല​പ്പോ​ൾ​ ​ന​ല്ല​ ​സി​നി​മ​യാ​യി​രി​ക്കും​ ​പ​ക്ഷേ,​ ​അ​ത് ​ഓ​ട​ണ​മെ​ന്നി​ല്ല,​ ​വെ​റും​ ​സാ​ധാ​ര​ണ​ ​സി​നി​മ​ ​ന​ന്നാ​യി​ ​ഓ​ടി​യി​ട്ടു​മു​ണ്ട്.

സി​നി​മ​യി​ലെ​ത്തു​ക​ ​കു​റേ​ ​കൂ​ടി​ ​എ​ളു​പ്പ​മാ​ണോ​ ​ഇ​പ്പോ​ൾ?
സി​നി​മ​യെ​ക്കു​റി​ച്ച് ​ഒ​ന്നു​മ​റി​യാ​ത്ത​വ​ർ​ ​സി​നി​മ​ ​എ​ടു​ക്കാ​ൻ​ ​വ​ര​രു​ത്.​ ​പ​ണ​മു​ണ്ടെ​ന്ന് ​ക​രു​തി​ ​മാ​ത്രം​ ​സി​നി​മ​ ​നി​ർ​മ്മി​ക്കാ​മെ​ന്ന് ​ക​രു​തു​ന്ന​ത് ​മ​ണ്ട​ത്ത​ര​മാ​ണ്.​ ​വെ​റു​തേ​യു​ണ്ടാ​കു​ന്ന​ത​ല്ല​ ​പ​ണം.​ ​സി​നി​മ​യ്‌​ക്ക് ​പ​ണം​ ​മു​ട​ക്കു​ന്ന​തി​ന് ​മു​മ്പ് ​മ​റ്റൊ​രു​ ​സി​നി​മ​യു​ടെ​ ​സെ​റ്റി​ൽ​ ​ഉ​ട​നീ​ളം​ ​കൂ​ടെ​ ​നി​ന്ന് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ക്ക​ണം.​ ​അ​തേ​ ​പോ​ലെ​ ​വി​ജ​യി​ച്ച​ ​സി​നി​മ​ക​ൾ​ക്കൊ​പ്പം​ ​പൊ​ട്ടി​പ്പോ​യ​ ​ചി​ത്ര​ങ്ങ​ളും​ ​ക​ണ്ട് ​എ​ന്തു​കൊ​ണ്ട് ​ആ​ളു​ക​ൾ​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ടെ​ന്നും​ ​ഇ​ല്ലെ​ന്നും​ ​അ​റി​യ​ണം.​ ​ഹോം​വ​ർ​ക്കാ​യി​ ​ഇ​ത് ചെ​യ്യ​ണം.​ ​ചെ​ല​വും​ ​വ​ര​വും​ ​മ​ന​സി​ലാ​ക്ക​ണം.​ ​അ​ഭി​നേ​താ​ക്ക​ൾ​ ​എ​ട്ടു​മ​ണി​ക്ക് ​വ​രാ​മെ​ന്ന് ​പ​റ​ഞ്ഞ് ​പ​ന്ത്ര​ണ്ടു​മ​ണി​ക്ക് ​വ​ന്നാ​ലും​ ​ന​ഷ്‌​ടം​ ​വ​രും.​ ​ഇ​തൊ​ക്കെ​ ​ഒ​രു​ ​പു​തി​യ​ ​നി​ർ​മ്മാ​താ​വ് ​അ​റി​യ​ണം.​ ​എ​ന്റെ​യ​ടു​ത്ത് ​ര​ണ്ടു​ ​പു​തി​യ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​വ​ന്നു,​ ​ആ​രോ​ ​ക​ഥ​യെ​ഴു​തി​ ​അ​വ​രെ​ ​പാ​ട്ടി​ലാ​ക്കി​ ​കൊ​ണ്ടു​വ​ന്ന​താ​ണ്.

​ ​സി​നി​മ​യെ​പ്പ​റ്റി​ ​വ​ല്ലതും ​ ​അ​റി​യാ​മോ​ ​എ​ന്ന് ​തി​ര​ക്കി​യ​പ്പോ​ൾ​ ​ഒ​ന്നു​മ​റി​യി​ല്ല.​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​ആ​ദ്യം​ ​മ​ന​സി​ലാ​ക്കൂ​ ​എ​ന്നും​ ​ചു​മ്മാ​ ​കു​റേ​ ​കാ​ശും​ ​കൊ​ണ്ട് ​ഇ​റ​ങ്ങ​രു​തെ​ന്നും​ ​ധ​ർ​മ്മം​ ​കൊ​ടു​ത്താൽ പു​ണ്യ​മെ​ങ്കി​ലും​ ​കി​ട്ടു​മെ​ന്നും​ ​പ​റ​ഞ്ഞ് ​അ​വ​രെ​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​യ​ച്ചു.​ ​ഇ​തൊ​ന്നും​ ​പ​റ​യാ​തെ​ ​എ​നി​ക്ക് ​അ​ഭി​ന​യി​ക്കാം,​ ​പ​ക്ഷേ,​ ​എ​നി​ക്കാ​ ​കാ​ശ് ​വേ​ണ്ട.​ ​തി​ര​ക്ക​ഥ​യാ​ണ് ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​നം.​ ​നാ​ലു​വ​രി​ ​ക​ഥ​ ​പോ​ലും​ ​മ​നോ​ഹ​ര​മാ​യ​ ​സി​നി​മ​യാ​ക്കാ​ൻ​ ​തി​ര​ക്ക​ഥ​യ്‌​ക്ക് ​സാ​ധി​ക്കും.​ ​ചി​ല​ ​സി​നി​മ​ക​ൾ​ ​ന​ല്ല​താ​ണെ​ങ്കി​ലും​ ​ബോ​റ​ടി​പ്പി​ക്കും.​ ​ജ​ന​ങ്ങ​ളെ​ ​ര​സി​പ്പി​ക്കു​ന്ന​താ​ക​ണം,​ ​അ​വ​രെ​ ​ചീ​ത്ത​ക്കാ​ര്യം​ ​പ​ഠി​പ്പി​ക്കു​ക​യു​മ​രു​ത്.​ ​ഇ​പ്പോ​ൾ​ ​സി​നി​മ​യ്‌​ക്കി​ട​യി​ൽ​ ​പു​ക​വ​ലി​ ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​രം​ ​എ​ന്ന് ​എ​ഴു​തി​ക്കാ​ണി​ക്കു​ന്നി​ല്ലേ.​ ​എ​ത്ര​ ​പേ​ർ​ ​അ​ത് ​കാ​ണു​ന്നു​ണ്ട്.​ ​ഒ​രു​ ​മൂ​ല​യി​ൽ​ ​ഭൂ​ത​ക്ക​ണ്ണാ​ടി​ ​വ​ച്ച് ​നോ​ക്കി​യാ​ലേ​ ​അ​ത് ​കാ​ണൂ.​ ​ഇ​ങ്ങ​നെ​ ​കാ​ണി​ക്കു​ന്ന​ത് ​എ​ന്തി​നാ​ണ്?​ ​സി​ഗ​ര​റ്റും​ ​മ​ദ്യ​വും​ ​ഉ​ണ്ടാ​ക്കി​ ​വി​ൽ​ക്കു​ക​യും​ ​പി​ന്നീ​ട് ​ആ​രോ​ഗ്യ​ത്തി​ന് ​മോ​ശ​മാ​ണെ​ന്ന് ​പ​റ​യു​ക​യും​ ​ചെ​യ്യു​ന്ന​ത് ​എ​നി​ക്ക് ​ഇ​തു​വ​രെ​ ​മ​ന​സി​ലാ​യി​ട്ടി​ല്ല.​ ​എ​ത്ര​ ​സ്ത്രീ​ക​ളെ​ ​ക​ണ്ണീ​രു​കു​ടി​പ്പി​ക്കു​ന്നു​ണ്ട് ​മ​ദ്യം.​ ​ഇ​ങ്ങ​നെ​ ​അ​ടി​ ​വാ​ങ്ങേ​ണ്ട​ ​ആ​വ​ശ്യ​മു​ണ്ടോ​ ​എ​ന്ന് ​സ്ത്രീ​ക​ളും​ ​ചി​ന്തി​ക്ക​ണം.

സിനിമയിലെ വ​നി​താ​കൂ​ട്ടാ​യ്‌​മ​യെ​ക്കു​റി​ച്ച് ​അ​റി​യാ​മോ?
തീ​ർ​ച്ച​യാ​യും.​ ​ന​ല്ല​ ​അ​ഭി​പ്രാ​യ​മാ​ണ്.​ ​അ​ങ്ങ​നെ​യു​ള്ള​ ​കൂ​ട്ടാ​യ്‌​മ​ക​ളും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഉ​ണ്ടാ​കേ​ണ്ട​തു​ ​ത​ന്നെ​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS SHEELA, JC DANIEL AWARD, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.