SignIn
Kerala Kaumudi Online
Friday, 19 April 2024 6.10 PM IST

വർണ്ണാഭം പരിയാനമ്പറ്റ പൂരം

p
പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ച് വടക്ക്, കിഴക്കൻ, പടിഞ്ഞാറൻ ദേശം എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ അണിനിരന്നപ്പോൾ.

ശ്രീകൃഷ്ണപുരം: വള്ളുവനാടൻ പൂരക്കാഴ്ചയുടെ ചന്തവും ചാരുതയും നിറഞ്ഞ കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം വർണ്ണാഭമായി. ഇന്നലെ രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ സോപാന സംഗീതം, കാഴ്ചശീവേലി, വേലയിറക്കം, തേര്, കുതിര, കാളവേല, തിറ, പൂതൻ വരവ് എന്നിവ നടന്നു. വൈകിട്ട് വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ദേശപൂരങ്ങളിൽ നിന്നായി അണിനിരന്ന 19 ഗജവീരന്മാരുടെയും നൂറിലധികം വാദ്യകലാകാരന്മാരുടെ മേളത്തിന്റെയും അകമ്പടിയോടെ പകൽപ്പൂരം നടന്നു.

രാത്രി എഴുന്നള്ളിപ്പ്, തായമ്പക, നൃത്തനാടകം എന്നിവ അരങ്ങേറി. ഇന്നുരാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, അരിയേറ് എന്നിവയോടെ ഇക്കൊല്ലത്തെ പൂരാഘോഷത്തിന് പരിസമാപ്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.