പാറശാല: പഴയ ഉച്ചക്കട ലക്ഷ്മി സ്കൂൾ വാർഷികാഘോഷങ്ങൾ സിനിമ സീരിയൽ നടൻ എൻ.കെ.കിഷോർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് പ്രൈവറ്റ് സെക്രട്ടറി കെ.ദേവിക ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജെ.ശിവരാജൻ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എസ്.എസ്.സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.കവി ആർ.കെ.അനിൽകുമാർ, കാരോട് റോട്ടറി ക്ലബ് പ്രസിഡന്റ് എസ്.ശശിധരൻ, റിട്ട.എച്ച്.എം.രാമചന്ദ്രൻ നായർ, വാർഡ് മെമ്പർ അഡ്വ.എഡ്വിൻസാം എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ഫിൻസ്റ്റൻ പോൾസ്റ്റൻ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |