ശ്രീകാര്യം: ചേന്തി ഐറിസ് ആശുപത്രി, അൽഹിബ കണ്ണാശുപത്രി, കരിയം ദേവീക്ഷേത്രം ട്രസ്റ്റ്, ശ്രീഭദ്ര, ചെക്കാലമുക്ക് വെഞ്ചാവോട്, ഗാഫ് ഹിൽ, കരിയം ചെല്ലമംഗലം സിഡന്റ്സ് അസോസിയേഷനുകൾ, ഫ്രാറ്റ് ശ്രീകാര്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വെഞ്ചാവോട് ഉദയൻ അദ്ധ്യക്ഷനായി. റൊട്ടേറിയൻ അജിത് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോ.വിഷാദ് വിശ്വനാഥ്, കരിയം വിജയകുമാർ, ഫൈസൽ ഖാൻ, ആർ.വാസുദേവൻ നായർ, കെ മോഹനൻ, ഉണ്ണിക്കൃഷ്ണൻ നായർ, കെ.ബാബു ശരത്ചന്ദ്രൻ നായർ, വിക്രമൻ നായർ ,വിനയകുമാർ, സി.സുദർശനൻ, രാമചന്ദ്രൻ, കെ.കെ.ശ്രീനിവാസൻ ,ഗിരിജാ രാജപ്പൻ, നളിന കുമാർ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ വിഷാദ് വിശ്വനാഥ്, അഞ്ജന ജി.വാര്യർ, ലക്ഷ്മി.എസ്.ആർ.,വീണാ.വി.നായർ, കെ.വിശ്വനാഥ്, ലക്ഷ്മി വിജയ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. അസോസിയേഷൻ ഭാരവാഹികളായ ശ്രീലേഖ, രാജ് മോഹൻ, നാരായണൻ, സൗമ്യ ബിജു, ആശ, ഉഷ തുളസി, സിന്ധു, മായ, ദീപ, ലത, ഷീല വിജയകുമാർ, ജയകുമാരി, ചന്ദ്രിക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |