■സമരവുമായി സംഘടനകൾ
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും, രണ്ട് ഗഡുവായി ശമ്പളം നൽകാനുള്ള തീരുമാനവുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് മുന്നോട്ടു. ഫെബ്രുവരിയിലെ പകുതി ശമ്പളം മാർച്ച് 5നു മുമ്പ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ കോർപ്പറേഷന്റെ അക്കൗണ്ടിംഗ് വിഭാഗം ആരംഭിച്ചു.
പുതിയ ശമ്പള ഉത്തരവിനെതിരെ ഭരണാനുകൂല സംഘടനകളാണ് ശക്തമായി രംഗത്തുള്ളത്. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ഇന്ന് ചീഫ് ഓഫീസിനു മുന്നിൽ സമരം നടത്തും. മാനേജ്മെന്റിനെതിരെ ജീവനക്കാർ 10,000 കത്തുകൾ മുഖ്യമന്ത്രിക്ക് അയക്കും. എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ മാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |