ചെങ്ങന്നൂർ: മുളക്കുഴയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരുകാർ തലകീഴ് മറിഞ്ഞു. മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും ഇടയിലാണ് അപകടം. ചിങ്ങവനത്ത് നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കാറിന്റെ മുൻഭാഗത്തേക്ക് എതിർ ദിശയിൽ എത്തിയ വാഗണർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു. ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |