SignIn
Kerala Kaumudi Online
Friday, 19 April 2024 10.37 PM IST

കൂടപ്പുഴയിലെ ബലിതർപ്പണത്തിന് ആയിരങ്ങൾ

tharpanam
കൂടപ്പുഴ ആറാട്ടുകടവിൽ നടന്ന ബലതർപ്പണം.

ചാലക്കുടി: കൂടപ്പുഴ ശിവവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ വിവിധ ചടങ്ങുകളോടെ നടന്നു. പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി ആയിരങ്ങൾ കടവിലെത്തി. ആറാട്ടുകടവിൽ അർദ്ധരാത്രി തുടങ്ങിയ ബലിതർപ്പണം ഞായറാഴ്ച ഉച്ചവരെ നീണ്ടു. പുലർച്ചെ ഒന്നോടെ ബലിയിടൽ ചടങ്ങിന് അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ടു. രാവിലെ നാലു മുതൽ ഏഴുവരെ ശിവരാത്രി ചടങ്ങിനെത്തിയവരുടെ നീണ്ട നിരകളും പ്രത്യക്ഷപ്പെട്ടു. പുഴയോരത്ത് പ്രത്യേകം ഒരുക്കിയ പന്തലുകളിൽ നിരവധി ശാന്തിമാർ ബലിയിടൽ ചടങ്ങുകൾക്ക് കാർമികരായി. മൺമറഞ്ഞവരുടെ ആത്മ മോക്ഷത്തിനായി അർപ്പിച്ച പിണ്ഡവും പുഷ്പങ്ങളുമടങ്ങിയ തൂശനിലകൾ പുഴയിൽ ഒഴുക്കിയ ശേഷം ആളുകൾ മൂന്നുവട്ടം മുങ്ങി സായൂജ്യമടഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സജ്ജമായിരുന്നു. കൂടപ്പുഴ എൻ.എസ്.എസ് കരയോഗമാണ് ശിവരാത്രി ആഘോഷവും ബലിതർപ്പണവും സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.