കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
ആലപ്പുഴ: സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ രണ്ടാം ക്ലാസുകാരിയുടെ യാത്രാ വിവരണം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ് കൊല്ലം ശൂരനാട് നടുവിൽ എൽ.പി.എസിലെ രണ്ടാം ക്ലാസുകാരി ഗൗരിയെന്ന ഭവികാ ലക്ഷ്മിയുടെ വിവരണകുറിപ്പ് പങ്കുവച്ചത്.
സ്കൂളിൽ നിന്ന് സംഘടിപ്പിച്ച വിനോദയാത്രയുടെ യാത്രാ വിവരണം നാല് പേജുകളിലായാണ് ഗൗരി തയ്യാറാക്കിയത്. അക്ഷരത്തെറ്റുകളില്ലാതെ അടുക്കും ചിട്ടയോടും ക്രമത്തോടും കൂടിയ കുറിപ്പ്, 'പൊതുവിദ്യാലയത്തിന്റെ മഹിമ' വ്യക്തമാക്കുന്ന എഴുത്ത് എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പങ്കുവെച്ചത്.
ഗൗരിയുടെ പിതാവും താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എൽ.സുഗതൻ ഈ കുറിപ്പുകൾ തന്റെ ഫേസ് ബുക്ക് പേജിൽ ഇട്ടിരുന്നു. വൈറലായ പോസ്റ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം അത് സ്വന്തം പേജിൽ ഷെയർ ചെയ്യുകയുമാണുണ്ടായത്. സ്വന്തമായി യുട്യൂബ് ചാനലും റീൽസും ചെയ്യുന്ന ഗൗരി ഇപ്പോൾ സ്കൂളിലെ താരമാണ്. ഇതിനോടകം 350 ഓളം ചിത്രങ്ങളും വരച്ചിട്ടുണ്ട്. മൈനാഗപ്പള്ളി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വി.എസ്.അനൂപയാണ് മാതാവ്. സഹോദരൻ: ഭവിൻ സുഗതൻ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |