SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.22 AM IST

പ്രൈം വോളി : ഹാട്രിക് ജയവുമായി അഹമ്മദാബാദ് ഒന്നാമത്

prime-volley

ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗിൽ ഹാട്രിക് ജയവുമായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് .ഇന്നലെ ചെന്നൈ ബ്ലിറ്റ്‌സിനെ ഏകപക്ഷീയമായ അഞ്ച് സെറ്റുകൾക്കാണ് അഹമ്മദാബാദ് തോൽപിച്ചത്. സ്‌കോർ:

15-11, 15-13, 15-10, 15-9, 15-12. നന്ദഗോപാൽ സുബ്രഹ്മണ്യം കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ അഹമ്മദാബാദ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിന്ന് ഒന്നാമതേക്കെത്തി. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. സീസണിലെ ആദ്യ മത്സരത്തിൽ തോറ്റ ശേഷമാണ് ഡിഫൻഡേഴ്‌സിന്റെ തിരിച്ചുവരവ്. അതേസമയം, ജയത്തോടെ സീസൺ തുടങ്ങിയ ചെന്നൈ ബ്ലിറ്റ്‌സിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. രണ്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ടീം.

ഇന്ന് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് കലിക്കറ്റ് ഹീറോസിനെയും കൊൽക്കത്ത തണ്ടർബോൾട്ട്‌സ് മുംബയ് മിറ്റിയോർസിനെയും നേരിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PRIME VOLLEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.