SignIn
Kerala Kaumudi Online
Saturday, 20 April 2024 10.07 AM IST

പൈപ്പ് വഴി പാചകവാതകം മാർച്ചിൽ പയ്യന്നൂരിലും

gail

പയ്യന്നൂർ: പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പയ്യന്നൂരിൽ അടുത്തമാസത്തോടെ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായുള്ള ഗാർഹിക കണക്ഷനുള്ള നടപടികൾ പയ്യന്നൂരിൽ ഉടൻ പൂർത്തിയാക്കാനാണ് ഗെയിൽ ആലോചിക്കുന്നത്. തലശ്ശേരി, തളിപ്പറമ്പ്, മാഹി എന്നിവിടങ്ങളിൽ സ്റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ജില്ലയിലൂടെ കടന്നുപോകുന്ന ഗെയിൽ പൈപ്പ് ലൈനിൽ കൂടാളിയിലാണ് വിതരണ ഹബ്ബ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ്‌ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും.

സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പുകൾ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയിൽ വീടുകളിൽ പാചകവാതകം എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന് നിശ്ചിത തുക അടയ്ക്കണം.

നിലവിൽ പദ്ധതി നടപ്പിലാക്കിയ കൂടാളി പഞ്ചായത്തിൽ 250 ഓളം വീടുകളിലാണ് സിറ്റി ഗ്യാസ് കണക്ഷൻ ലഭ്യമായത്. കഴിഞ്ഞ നവംബർ ഒന്നിനാണ് കൂടാളിയിൽ ആദ്യ കണക്ഷൻ നൽകിയത്. 460 പേരാണ് ഇവിടെ സിറ്റി ഗ്യാസിനായി രജിസ്റ്റർ ചെയ്തത്. 350 വീടുകളിലേക്കുള്ള പ്ലംബ്ബിംഗ് പ്രവൃത്തികൾ പൂർത്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷനാണ് കൂടാളിയിലേത്.

20 ശതമാനത്തോളം വിലക്കുറവ്

സബ്‌സിഡി ഇല്ലാത്ത ഗ്യാസിനേക്കാൾ 20 ശതമാനത്തോളം വിലക്കുറവിലാണ് പൈപ്പുവഴി പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ് പ്രതിമാസം പണം അടയ്‌ക്കേണ്ടത്. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം.


കോർപ്പറേഷനിലും പുരോഗമിക്കുന്നു
കണ്ണൂർ കോർപറേഷനിലെ എട്ടുവാർഡുകളിലെ പൈപ്പിടൽ ഈ മാസം അവസാനത്തോടെ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. കോർപറേഷൻ പരിധിയിൽ എട്ടായിരം വീടുകളിലേക്കുള്ള പൈപ്പിടലാണ് ആദ്യഘട്ടത്തിൽ. കൂടാളി സബ്‌സ്‌റ്റേഷനുസമീപത്തെ എട്ടുവാർഡുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഇവയ്ക്കുള്ള സർവേ പൂർത്തിയായി. പൈപ്പിടുന്നതിനുള്ള അനുമതി ഈയാഴ്ചയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ജില്ലയിൽ 5 സി.എൻ.ജി സ്റ്റേഷനുകൾ

വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച് സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ, മട്ടന്നൂർ, പറശ്ശിനിക്കടവ്, പരിയാരം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, GAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.