SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.54 PM IST

സംസ്ഥാന നാടകോത്സവത്തിന് കൊടക്കാട് ഒരുങ്ങി

drama

ചെറുവത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 22, 23, 24 തീയതികളിൽ കൊടക്കാട് ബാങ്ക് കണ്ണാടിപ്പാറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന രൂപകം - നാടകോത്സവത്തിൽ അരങ്ങിലെത്തുക 13 നാടകങ്ങൾ. ആദ്യ നാളിൽ നാല് നാടകങ്ങളും രണ്ടാം ദിവസം ആറ് നാടകങ്ങളും മൂന്നാം നാളിൽ മൂന്ന് നാടകങ്ങളുമാണ് അവതരിപ്പിക്കുക. നാടകോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

22ന് രാവിലെ 11ന് നടി നിലമ്പൂർ ആയിഷ നാടക മത്സരം ഉദ്ഘാടനം ചെയ്യും. മുന്നോടിയായി രാവിലെ വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്മൃതി കുടീരത്തിൽ നിന്നും മഹാകവി കുട്ടമത്ത് ഭവനത്തിൽ നിന്നും നാടക ദീപങ്ങൾ റിലേയായി ഞാണങ്കൈയിലെത്തും. അവിടെ നിന്നും ഗ്രന്ഥശാലാ പ്രവർത്തകർ വരവേറ്റ്, നാടകോത്സവ നഗരിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി കുഞ്ഞിരാമൻ നാടകദീപം ഏറ്റുവാങ്ങും.

ഉച്ചയ്ക്ക് 2ന് വർക്കല ചെറിയന്നൂർ റെഡ്സ്റ്റാർ ഗ്രന്ഥാലയത്തിന്റെ യജം ആണ് ആദ്യമായി അരങ്ങിലെത്തുന്ന നാടകം. 3.30 ന് പാലക്കാട് ശേഖരീപുരം ഗ്രന്ഥശാലയുടെ നാടകം -വിത്ത്. 5.30ന് ചെങ്ങന്നൂർ ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ അക്ഷരത്തെറ്റ്. തുടർന്ന് റീഡിങ്ങ് തിയറ്റേറിൽ വി. ശശി സംവിധാനം ചെയ്ത ഈഡിപ്പസ്. 7ന് മുകുന്ദപുരം വെള്ളാങ്കല്ലൂർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നാടകം-മൃഗയ. 23ന് രാവിലെ പത്തിന് എറണാകുളം കെടാമംഗലം പപ്പുട്ടി ഗ്രന്ഥാലയത്തിന്റെ നാടകം - കുഞ്ഞിരാമൻ. 12ന് കോട്ടയം പാലാങ്കടവ് അജന്തയുടെ നാടകം മാരീചൻ, 2.30 ന് പത്തനംതിട്ട കൈപ്പട്ടൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന്റെ പ്രതിധ്വനി, 4ന് മാവൂർ റോഡ് എസ്.എൻ.പി.എസ്.എസ് ഗ്രന്ഥാലയത്തിന്റെ പെൺകിനാവ്, 6ന് അരീക്കോട് യംഗ് മെൻസ് റീഡിംഗ് റൂമിന്റെ ആകാശ മിഠായി. 7.30 ന് കാസർകോട് കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിന്റെ ചട്ട എന്നി നാടകങ്ങൾ അരങ്ങേറും. 23ന് സമാപന നാളിൽ രാവിലെ 10ന് കൊല്ലം പള്ളിമൺ സി.വി ഗ്രന്ഥശാലയുടെ നാടകം- ഉന്നം. 11.30ന് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ബഫർ സോൺ, 2.30 ന് ചെറുപുഴ ഗ്രാമീണ വായനശാലയുടെ കട്ട മറിഞ്ഞാൽ കാണുന്ന പടം എന്നിവയുണ്ടാകും.

സമാപന സമ്മേളനം വൈകിട്ട് 4ന് മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം. രാജഗോപാലൻ എം.എൽ.എ, ജനറൽ കൺവീനർ പി.വി.കെ പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ജില്ലാ എക്സി. മെമ്പർ പി. രാമചന്ദ്രൻ, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് പി. വേണുഗോപാലൻ, സുനിൽ പട്ടേന, പി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.