ചങ്ങരംകുളം: കോക്കൂർ എ.എച്ച്.എം.ജി.എച്ച്.എസിലെ 2009-10 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ 'ഒത്തുകൂടാം ഒത്തിരി നേരം' പേരിൽ സംഗമം സംഘടിപ്പിച്ചു. രാവിലെ 8.30ന് സംഗമത്തിന് തുടക്കമായി. സഹപാഠിയും മാദ്ധ്യമ പ്രവർത്തകനുമായ ഫാരിസ് പാവിട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ആലംകോട് പഞ്ചായത്ത് പ്രഡിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. സംഗമത്തിനോടനുബന്ധിച്ച് ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രഖ്യാപിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |