ന്യൂഡൽഹി: എമിറേറ്റ്സ് എയർലെെൻസ് വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് മുടിനാരിഴ ലഭിച്ചതായി പരാതി. നടിയും തൃണമൂൽ കോൺഗ്രസ് എം പിയുമായ മിമി ചക്രബർത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങളും ഇവർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി ഇമെയിൽ വഴി എമിറേറ്റ്സ് അധികൃതർക്ക് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മിമി ആരോപിച്ചു.
'എമിറേറ്റ് ഒപ്പം യാത്ര ചെയ്യുന്നവരെ നിങ്ങൾ അധികം പരിഗണിക്കുന്നില്ലയെന്ന് ഞാൻ വിശ്വസിക്കുന്നു. ഭക്ഷണത്തിൽ മുടി ഇഴകൾ കാണുന്നത് അത്ര നല്ല കാര്യമല്ലെന്നും ഈ കാര്യ പറഞ്ഞ് ഇമെയിൽ ചെയ്തിരുന്നുവെന്നും' മിമി ട്വീറ്റ് ചെയ്തു. ക്രോസന്റ് എന്ന വിഭവത്തിലാണ് തലമുടി ലഭിച്ചതെന്ന് മിമി ട്വീറ്റിൽ പറഞ്ഞു.
You can find my mail with all details if you care @emirates @EmiratesSupport @EmiratesTrans
— Mimi chakraborty (@mimichakraborty) February 21, 2023
ഈ പോസ്റ്റ് ട്വിറ്ററിൽ പ്രചരിച്ചതോടെ എമിറേറ്റ്സ് എയർലെെൻസ് മറുപടിയുമായി രംഗത്തെത്തി. അവർ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
Hello, I'm sorry to know this. Please write your feedback here https://t.co/hvRU3yFHZ2 by completing an online form, our Customer Relations Team will review it based on the matter raised and respond to you via email. Please DM us for any help. Thanks.
— Emirates Support (@EmiratesSupport) February 21, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |