കൊല്ലം: ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 26 വരെ കൊല്ലത്ത് വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകിട്ട് 5ന് ക്യു.എ.സി ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള അഡ്വ. ചെറിയാൻ ഗീവർഗീസ് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ഗോപാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ, സിപി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ.സോമപ്രസാദ്, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ് തുടങ്ങിയവർ സംസാരിക്കും. 25ന് രാവിലെ 9ന് സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ. പി.രാജീവ് ഉദ്ഘാടനം ചെയ്യും. ലായേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷനാകും. പ്രവർത്തന റിപ്പോർട്ട് അഡ്വ. സി.പി.പ്രമോദും, സംഘടനാ റിപ്പോർട്ട് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. പി.വി.സുരേന്ദ്രനാഥും അവതരിപ്പിക്കും. വൈകിട്ട് 3ന് ജുഡീഷ്യൽ നിയമനങ്ങളിലെ സുതാര്യതയും സ്വതന്ത്ര ജുഡീഷ്യറിയുടെ അടിസ്ഥാനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. മഡ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് വൈഗയ് വിഷയം അവതരിപ്പിക്കും. സമ്മേളനം വൈകിട്ട് 3ന് സമാപിക്കും. പത്രസമ്മേളനത്തിൽ അഡ്വ. സി.പി.പ്രമോദ്, പാരിപ്പള്ളി രവീന്ദ്രൻ, ഇ.ഷാനവാസ് ഖാൻ, പി.കെ.ഷിബു, കെ.പി.സജിനാഥ്, ഓച്ചിറ എൻ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |