ലഖ്നൗ: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ എത്തുന്നതും വളർത്തു മൃഗങ്ങളെ അടക്കം ആക്രമിക്കുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിൽ പുള്ളിപ്പുലി ശല്യം രൂക്ഷമായതിന് പിന്നാലെ സ്ഥാപിച്ച ഒരു കെണിയിൽ മനുഷ്യൻ കുടുങ്ങിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമം വഴി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗ്രാമത്തിലാണ് പുള്ളിപ്പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ യുവാവ് കുടുങ്ങിയത്.
പ്രദേശത്ത് പുലിശല്യം രൂക്ഷമായതിന് പിന്നാലെയാണ് ഗ്രാമവാസികളുടെ ആവശ്യപ്രകാരം വനംവകുപ്പ് കെണി സ്ഥാപിച്ചത്. പുലിയെ കെണിയിലേയ്ക്ക് വരുത്താനായി ഒരു പൂവൻ കോഴിയെയും ഇരയായി സൂക്ഷിച്ചിരുന്നു. കൂടിനുള്ളിൽ കയറി ആരുമറിയാതെ പൂവൻ കോഴിയെ കൈക്കലക്കാനുള്ള യുവാവിന്റെ മോഷണശ്രമമാണ് വീഡിയോയിൽ പ്രചരിക്കുന്ന സംഭവത്തിലേയ്ക്ക് നയിച്ചത്. ഇയാൾ കൂടിനുള്ളിൽക്കയറി കോഴിയെ കടന്നെടുത്തതോടെ കൂടിന്റെ വാതിൽ അടഞ്ഞു. കിണഞ്ഞ് പരിശ്രമിച്ചിട്ടും പുറത്തു കടക്കാനായില്ല. യുവാവിന്റെ പുറത്തു കടക്കാനുള്ള ഒച്ചപ്പാടിനിടയിൽ പ്രദേശവാസികൾ അവിടേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്തു.
പ്രദേശത്ത് പുള്ളിപ്പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ പുലിയെ കുടുക്കാനായി കൂട് സ്ഥാപിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ രാധേഷ്യം സംഭവത്തിന് പിന്നാലെ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.
#WATCH | Uttar Pradesh: A man got stuck in a cage, installed to nab a leopard, in Basendua village of Bulandshahr dist. Forest Dept says that the man had entered the cage to get a rooster that was kept there as bait for the leopard.
— ANI UP/Uttarakhand (@ANINewsUP) February 24, 2023
(Video: viral video confirmed by Forest Dept) pic.twitter.com/8ujj23I2AO
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |