SignIn
Kerala Kaumudi Online
Thursday, 25 April 2024 7.50 AM IST

ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ ലൈംഗികമായി പീഡിപ്പിച്ചു,​ പണം തട്ടിയെടുത്തു,​ യുവാവ് അറസ്റ്റിൽ

gg

തിരുവനന്തപുരം : ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുമ്പാരത്ത് ഹൗസിൽ നഷീൽ (31)​ ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

യുവതിയുമായി ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീൽ വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകിയതറിഞ്ഞ നഷീൽ ഫോൺ ഓഫാക്കി ഒളിവിൽ പോയി. സി.ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നഷീലിനെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.