SignIn
Kerala Kaumudi Online
Thursday, 25 April 2024 5.36 AM IST

വിവാഹത്തിന് ഇന്ത്യൻ വസ്ത്രം ധരിച്ചു; വിമർശനം നേരിട്ട് പാകിസ്ഥാൻ നടി, വിവാദത്തിന് പിന്നാലെ കിടിലൻ മറുപടിയുമായി താരം

ushna-shah

ഇസ്ലാമാബാദ്: വിവാഹത്തിന് ഇന്ത്യൻ വസ്ത്രം അണിഞ്ഞ പാകിസ്ഥാൻ നടിക്കെതിരെ വിമർശനം. ഉഷ്ന ഷായാണ് വിവാദത്തിലായിരിക്കുന്നത്. താരം വിവാഹത്തിന് ഇന്ത്യൻ രീതിയിലുള്ള വസ്ത്രം ധരിച്ചെന്ന് കാട്ടി നിരവധി പേ‌ർ വിമർശനവും പരിഹാസവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗോൾഫ് താരമായ ഹംസ അമിനെയാണ് ഉഷ്ന വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയർന്നത്.

ഉഷ്ന അണിഞ്ഞിരിക്കുന്നത് പരമ്പരാഗത ഇന്ത്യൻ വസ്ത്രവും ആഭരണങ്ങളുമാണെന്നും ഈയിടെയായി ധാരാളം പാക് പെൺകുട്ടികൾ വിവാഹത്തിന് ഇതുപോലുള്ള ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നതായും പലരും ഇവരുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തു. ഈ പ്രവണത ശരിയല്ലെന്നും പാകിസ്ഥാനിലുള്ളവർ എന്തിനാണ് ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

A post shared by Ushna Shah (@ushnashah)

ഇത് വലിയ രീതിയിൽ ചർച്ചയായതോടെ ഉഷ്ന തന്നെ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി നൽകിയത്. വിവാഹവസ്ത്രവും കയ്യിലെ മോതിരവും മെഹന്ദിയുമെല്ലാം കാണുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചായിരുന്നു മറുപടി.

'എന്റെ വസ്ത്രത്തിൽ പരാതിയുള്ളവർക്ക്, നിങ്ങളെ ആരെയും ഞാനെന്റെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. നിങ്ങളല്ല എന്റെ വസ്ത്രത്തിന് പണം ചെലവാക്കിയത്. എന്റെ വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാം ശുദ്ധമായും പാകിസ്ഥാനിയാണ്. എന്റെ ഹൃദയം പകുതി ഓസ്ട്രിയൻ ആണ്.' എന്നായിരുന്നു ഉഷ്നയുടെ കുറിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, USHNA SHAH, PAKISTHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.