SignIn
Kerala Kaumudi Online
Thursday, 25 April 2024 4.39 PM IST

ശബരിമലയിൽ നടവരവായി ലഭിക്കുന്ന സ്വർണം മുഴുവൻ സൂക്ഷിക്കുന്നത് ആറന്മുളയിൽ; ഇത്തവണ ലഭിച്ചതിൽ 180 പവൻ എത്തിക്കുന്നതിൽ വൻ വീഴ്ച

sabarimala

പത്തനംതിട്ട: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്ട്രോംഗ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണം എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായി തിരുവാഭരണം കമ്മീഷണറാണ് കണ്ടെത്തിയത്. നടവരവായി ലഭിക്കുന്ന സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ എത്തിക്കാറാണ് പതിവ്.

ഡിസംബർ 27 മുതൽ ജനുവരി 19 വരെയുള്ള ലഭിച്ച 180 പവൻ സ്വർണം കഴിഞ്ഞ ദിവസമാണ് സ്ട്രോംഗ് റൂമിൽ എത്തിച്ചത്. നടയടച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്ട്രോംഗ് റൂമിൽ എത്തിക്കണമെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇക്കഴിഞ്ഞ മണ്ഡല - മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണം ശബരിമലയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് ഉദ്യോഗസ്ഥർ തിരുവാഭരണം കമ്മീഷണർക്ക് നൽകിയ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA, SABARIMALA PILGRIMS, SABARIMALA INCOME, SABARIMALA GOLD, THIRUVABHARANAM COMMISSIONER, STRONG ROOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.