കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിലും പാചക വാതക വില വർദ്ധനവിലും പ്രതിഷേധിച്ച് കേരള മഹിളാസംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബി.എം.ഷെറീഫ് സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഫെഡറൽ ബാങ്കിന് മുന്നിൽ സമാപിച്ചു. ഗ്യാസ് സിലിണ്ടറിന്റെ വർദ്ധിപ്പിച്ച വില പിൻവലിച്ച് സബ്സിഡി തുക പുന:സ്ഥാപിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എം.എസ്.താര ആവശ്യപ്പെട്ടു. മഹിളാസംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സീന നവാസ് അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷേർളി ശ്രീകുമാർ , അജിതകുമാരി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് വസുമതി രാധാകൃഷ്ണൻ, സീനത്ത് ബഷീർ, സുപ്രഭ, രഷ്മി അംജിത്ത്, പ്രസന്ന, രോഹിണി, വിജയലക്ഷ്മി, നജിമ, ലൈല, മാജിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |